ഓടിക്കൊണ്ടിരുന്ന ഓട്ടോ പൊട്ടിത്തെറിച്ചു, രണ്ട് പേർക്ക് പരിക്ക്; ദുരൂഹത, പരിഭ്രാന്തരാകരുതെന്ന് പൊലീസ്

Published : Nov 19, 2022, 08:52 PM ISTUpdated : Nov 19, 2022, 08:53 PM IST
ഓടിക്കൊണ്ടിരുന്ന ഓട്ടോ പൊട്ടിത്തെറിച്ചു, രണ്ട് പേർക്ക് പരിക്ക്; ദുരൂഹത, പരിഭ്രാന്തരാകരുതെന്ന് പൊലീസ്

Synopsis

കെട്ടിടത്തിനടുത്ത് റോഡിൽ ഓട്ടോ നിർത്തിയിടാൻ ഒരുങ്ങുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. റോഡിലൂടെ ഒരു യാത്രക്കാരൻ പ്ലാസ്റ്റിക് ബാ​ഗുമായി നടന്നുവരുന്നുണ്ടായിരുന്നെന്നും ഈ ബാ​ഗിൽ നിന്ന് തീപടർന്നാണ് ഓട്ടോ പൊട്ടിത്തെറിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. 

മം​ഗളൂരു: ഓടിക്കൊണ്ടിരുന്ന ഓട്ടോ ദുരൂഹ സാഹചര്യത്തിൽ പൊട്ടിത്തെറിച്ചു. ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. മം​ഗളൂരുവിലാണ് സംഭവം. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പൊലീസ് നിർദ്ദേശം നൽകി. 

പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനരികിലേക്ക് ഓട്ടോ എത്തുമ്പോഴേക്ക് പൊട്ടിത്തെറി ഉണ്ടാകുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിനടുത്ത് റോഡിൽ ഓട്ടോ നിർത്തിയിടാൻ ഒരുങ്ങുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. റോഡിലൂടെ ഒരു യാത്രക്കാരൻ പ്ലാസ്റ്റിക് ബാ​ഗുമായി നടന്നുവരുന്നുണ്ടായിരുന്നെന്നും ഈ ബാ​ഗിൽ നിന്ന് തീപടർന്നാണ് ഓട്ടോ പൊട്ടിത്തെറിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും യാത്രക്കാരന്റെ ബാ​ഗിൽ എന്തൊക്കെയാണുണ്ടായിരുന്നതെന്ന് പരിശോധിക്കുന്നുണ്ടെന്നും മം​ഗളൂരു പൊലീസ് മേധാവി എൻ ശശികുമാർ പറഞ്ഞു. 
 

Read Also: എഎപി മന്ത്രിയുടെ മസാജ് വീഡിയോ; എങ്ങനെ ചോർന്നു? ഇഡിക്ക് നോട്ടീസയച്ച് കോടതി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സോറി മമ്മി, പപ്പാ...', നൊമ്പരപ്പെടുത്തുന്ന കുറിപ്പെഴുതി ബിടെക്ക് വിദ്യാർത്ഥിനി; പഠന സമ്മ‍ർദം താങ്ങാനാകാതെ 20കാരി ജീനൊടുക്കി
കാലിൽ തട്ടിയിടാൻ ശ്രമിച്ച് ബാബാ രാംദേവ്, എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ, ലൈവ് പരിപാടിക്കിടെ ഗുസ്തി, വീഡിയോ വൈറൽ