'ഇഡിയുടെ പീഡനം'; മധ്യപ്രദേശിൽ സംരഭക ദമ്പതികൾ ആത്മഹത്യ ചെയ്തു, മക്കളെ സംരക്ഷിക്കണമെന്ന് രാഹുലിന് കത്ത്

Published : Dec 15, 2024, 08:33 AM ISTUpdated : Dec 15, 2024, 10:48 AM IST
'ഇഡിയുടെ പീഡനം'; മധ്യപ്രദേശിൽ സംരഭക ദമ്പതികൾ ആത്മഹത്യ ചെയ്തു, മക്കളെ സംരക്ഷിക്കണമെന്ന് രാഹുലിന് കത്ത്

Synopsis

മരിച്ച ദമ്പതികളുടെ കുടുംബാംഗങ്ങൾ ഇപ്പോഴും ദുഃഖത്തിലാണെന്നും അതിനാൽ അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ വ്യവസായിയെയും ഭാര്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വ്യവസായി മനോജ് പർമറെയും ഭാര്യ നേഹയെയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പീഡനം സഹിക്ക വയ്യാതെയാണ് കടുംകൈ ചെയ്യുന്നതെന്ന് ആത്മഹത്യാകുറിപ്പിൽ പറഞ്ഞു. തൻ്റെ മക്കളെ കൈവിടരുതെന്ന് രാഹുൽ ​ഗാന്ധിയോടും മറ്റ് കോൺ​ഗ്രസ് നേതാക്കളോടും കത്തിൽ അഭ്യർഥിച്ചു. പാർമറും ഭാര്യയും കോൺ​ഗ്രസ് പാർട്ടി അനുഭാവികളാണെന്നും രാഷ്ട്രീയത്തിന്റെ പേരിൽ ഇഡി അവരെ ഉപദ്രവിച്ചുവെന്നും കോൺഗ്രസ് ആരോപിച്ചു. രാ​ഹുൽ ഗാന്ധിജിയുടെ ഭാരത് ജോഡോ യാത്രയിൽ ദമ്പതികളുടെ കുട്ടികൾ അവരുടെ പി​ഗ്​ഗിബാങ്ക് രാഹുലിന് സമ്മാനിച്ചിരുന്നു.

പൊലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് അപേക്ഷയുടെ രൂപത്തിലുള്ളതാണെന്ന് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് (എസ്‌ഡിഒപി) ആകാശ് അമാൽക്കർ പറഞ്ഞു. മരിച്ച ദമ്പതികളുടെ കുടുംബാംഗങ്ങൾ ഇപ്പോഴും ദുഃഖത്തിലാണെന്നും അതിനാൽ അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുന്നതിനാൽ ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്ന് പിടിഐയോട് സംസാരിക്കവെ അമാൽക്കർ വ്യക്തമാക്കി. 

ഇന്ത്യൻ രാഷ്ട്രപതി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ അഭിസംബോധന ചെയ്താണ് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയത്. കത്തില്‍ തൻ്റെ കുടുംബത്തെ പരിപാലിക്കാൻ പാർമർ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർമർ ദമ്പതികളുടെ മരണം ആത്മഹത്യയല്ലെന്നും സർക്കാർ സ്‌പോൺസേർഡ് കൊലപാതകമാണെന്നും നേതാക്കളെ ബിജെപിയിൽ ചേരുന്നതിനായി ദ്രോഹിക്കാൻ ഇഡി ഉപയോഗിക്കുകയാണെന്നും സംസ്ഥാന അധ്യക്ഷൻ ജിതു പട്‌വാരി പറഞ്ഞു.

'മുഖത്തും ശരീരത്തിലും നഖം കൊണ്ട പാട്, ചുണ്ടിൽ മുറിവ്'; 7 വർഷമായി, മിഷേലിന്‍റെ മരണത്തിൽ നീത് കാത്ത് കുടുംബം

ഇഡിയുടെയും മറ്റ് അന്വേഷണ ഏജൻസികളുടെയും ഉപദ്രവത്തെ തുടർന്നാണ് നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപി സർക്കാരിൻ്റെയും ഇ.ഡി ഉദ്യോഗസ്ഥരുടെയും പീ‍‍ഡനത്തെ തുടർന്നാണ് പർമർ ഭാര്യയ്‌ക്കൊപ്പം ആത്മഹത്യ ചെയ്തതെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും ആരോപിച്ചു. 

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി