Mukul Arya found dead inside embassy : പാലസ്തീനിലെ ഇന്ത്യൻ അംബാസിഡർ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ

Published : Mar 06, 2022, 11:12 PM ISTUpdated : Mar 07, 2022, 12:09 AM IST
Mukul Arya found dead inside embassy : പാലസ്തീനിലെ ഇന്ത്യൻ അംബാസിഡർ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ

Synopsis

രാമല്ലയിലെ എംബസി ആസ്ഥാനത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലസ്തീൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. 

ദില്ലി: പാലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യ മരിച്ച നിലയിൽ. രാമല്ലയിലെ എംബസി ആസ്ഥാനത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ മരണം ട്വിറ്ററീലൂടെ സ്ഥിരീകരിച്ചു. എന്നാൽ  മരണ കാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടില്ല. പലസ്തീൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. 

 

പഞ്ചാബിലെ ബിഎസ്എഫ് മെസ്സിൽ ജവാൻ വെടിയുതിർത്തു; അഞ്ച് ജവാൻമാർ കൊല്ലപ്പെട്ടു

പഞ്ചാബിലെ അമൃത്സറിലുള്ള (Amritsar) ബിഎസ്എഫ് (BSF) മെസ്സിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന ബിഎസ്എഫ് ജവാനാണ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ സതേപയും കൊല്ലപ്പെട്ടു. സതേപ സ്വയം വെടിവെച്ച് മരിച്ചതാണോ മറ്റുള്ളവര്‍ വെടിവെച്ചതാണോ എന്ന് വ്യക്തമല്ല. ബിഹാര്‍ സ്വദേശിയായ റാം ബിനോദ്, മഹാരാഷ്ട്ര സ്വദേശിയായ ഡി.എസ്. തൊറാസ്‌കര്‍, ജമ്മു കശ്മീര്‍ സ്വദേശിയായ രത്തന്‍ സിങ്, ഹരിയാന സ്വദേശിയായ ബില്‍ജിന്ദര്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ അഞ്ച് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, സംഭവത്തിൽ പൊലീസ്  കേസെടുത്തു. ബിഎസ്എഫും അന്വേഷണം   പ്രഖ്യാപിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'