
ദില്ലി: മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിനെ മധ്യപ്രദേശിൻ്റെ ചുമതലയിൽ നിന്നും മാറ്റി. പാർട്ടി ഇടക്കാല പ്രസിഡൻ്റ് സോണിയ ഗാന്ധി ഉത്തരവിട്ടു. മുകുൾ വാസ്നികിന് പകരം ജയപ്രകാശ് അഗർവാളിനാണ് പകരം ചുമതല. സംഘടനാ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ അവസരമൊരുക്കണമെന്ന മുകുൾ വാസ്നിക്കിൻ്റെ ആവശ്യപ്രകാരമാണ് സ്ഥാനമാറ്റമെന്ന് ഉത്തരവിൽ പറയുന്നു. മധ്യപ്രദേശിൻ്റെ ചുമതലയിൽ നിന്നും മാറ്റിയെങ്കിലും മുകുൾ വാസ്നിക് എഐസിസി ജനറൽ സെക്രട്ടറിയായി തുടരും. അടുത്ത വർഷമാണ് മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മുംബൈ: മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്‍റെ കബറിടം സൗന്ദര്യവത്കരിച്ചത് വിവാദമാകുന്നു. മാര്‍ബിള്‍ പാകി, എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ച് കബറിടം നവീകരിച്ചതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ശിവസേന സര്‍ക്കാരിനെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തി. നവീകരണം വിവാദമായതോടെ കബറിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന എല്‍ഇഡി ലൈറ്റുകള്‍ ഇന്ന് രാവിലെ നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഭരണത്തിലിരുന്ന കാലത്താണ് കബറിടത്തിന്റെ നവീകരണം നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ കാലത്താണ് സൗന്ദര്യവത്കരണം നടന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. പ്രതിഷേധം കനത്തതോടെ യാക്കൂബ് മേമന്റെ ശവകുടീരം മോടിപിടിപ്പിച്ചത് സംബന്ധിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിക്കുകയും ഉടൻ അന്വേഷണം ആരംഭിക്കണമെന്നുമാണ് നിര്‍ദ്ദേശം.
ശവകുടീരം മോടിപിടിപ്പിച്ചതിക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന എംഎൽഎമാര്‍ ഏകനാഥ് ഷിൻഡെയ്ക്ക് കത്തയച്ചിട്ടുണ്ട്. 1993 ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ യാക്കൂബ് മേമനെ 2015 ജൂലായ് 30-ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയിരുന്നു. യാക്കൂബിന്റെ സഹോദരന്‍ ടൈഗര്‍ മേമന്‍ ആയിരുന്നു സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതി. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 723 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam