നീറ്റ് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ജീവനൊടുക്കി, സംഭവം തമിഴ്നാട്ടിൽ

Published : Sep 08, 2022, 01:42 PM ISTUpdated : Sep 08, 2022, 04:01 PM IST
നീറ്റ് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ജീവനൊടുക്കി, സംഭവം തമിഴ്നാട്ടിൽ

Synopsis

പരീക്ഷയില്‍ പരാജയപ്പെട്ട ചെന്നൈ തിരുമുല്ലൈവയല്‍ സ്വദേശിനി ലക്ഷണന ശ്വേതയാണ് ജീവനൊടുക്കിയത്. പത്തൊൻപത് വയസായിരുന്നു.

ചെന്നൈ : നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. പരീക്ഷയില്‍ പരാജയപ്പെട്ട ചെന്നൈ തിരുമുല്ലൈവയല്‍ സ്വദേശിനി ലക്ഷണന ശ്വേതയാണ് ജീവനൊടുക്കിയത്. പത്തൊൻപത് വയസായിരുന്നു. ഫിലിപ്പീന്‍സിലെ  എം.ബി.ബി.എസ് വിദ്യാര്‍ഥിയായ ശ്വേത ഇത്തവണ നീറ്റ് പരീക്ഷയെഴുതിരുന്നു. രാത്രി ഫലം പുറത്തുവന്നതിന് പിറകെയാണ് ശ്വേത ജീവനൊടുക്കിയത്.

നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധന; പരാതിപ്പെട്ട പെണ്‍കുട്ടികൾക്ക് ഇന്ന് വീണ്ടും പരീക്ഷ

നീറ്റ് യുജി 2022; ഫലം പ്രസിദ്ധീകരിച്ചു ; ഫലം അറിയാൻ ചെയ്യേണ്ടത്

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് ഫലം 2022 ) ഫലം  നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചു. സെപ്റ്റംബർ 8 പുലർച്ചെ 12ന് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. ഫലം ഔദ്യോ​ഗിക വെബ്സൈറ്റ് ആയ  neet.nta.nic.in.  വഴി ഉദ്യോ​ഗാർത്ഥികൾക്ക് ലഭിക്കും. നീറ്റ് ഉത്തര സൂചി. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പുറത്തിറക്കിയിരുന്നു. 

ഉത്തരസൂചികയിൽ എന്തെങ്കിലും തരത്തിലുളള ഒബ്ജക്ഷൻസ് ഉണ്ടെങ്കിൽ അവ ഉന്നയിക്കാനുള്ള അവസരം സെപ്റ്റംബർ 2വരെ  എൻടിഎ ഉദ്യോ​ഗാർത്ഥികൾക്ക് നൽകിയിരുന്നു. നീറ്റ് യുജി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്റ് സുവോളജി) എന്നിവ ഉൾപ്പെടുന്നു. ഓരോ വിഷയവും രണ്ട് ഭാ​ഗങ്ങളായി തിരിച്ചിട്ടുണ്ട്. സെക്ഷൻ എയിൽ 35 ചോദ്യങ്ങളും സെക്ഷൻ ബിയിൽ 15 ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.

കുഞ്ഞുനാൾ മുതലുള്ള ആരാധന, 20 വർഷങ്ങൾക്കിപ്പുറം നൽകിയ സമ്മാനം; ആരാധികയെ ചേർത്തുപിടിച്ച് ജയസൂര്യ

ഫലം പരിശോധിക്കേണ്ടതെങ്ങനെ?

എൻടിഎയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക. ഹോം പേജിൽ ഏറ്റവും പുതിയ അറിയിപ്പ് എന്നതിന് താഴെ NEET 2022 Result എന്നതിൽ ക്ലിക്ക് ചെയ്യുക. അടുത്ത വിൻഡോയിൽ നീറ്റ് ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക. നീറ്റ് റിസൾട്ട് ക്ലിക്ക് ചെയ്യുക. സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.  നീറ്റ് യുജി റിസൾട്ടിനൊപ്പം തന്നെ നീറ്റ് അന്തിമ ഉത്തര സൂചികയും വ്യക്തി​ഗത സ്കോർകാർഡുകളും അഖിലേന്ത്യാ തലത്തിലുളള റാങ്ക് നിലയും എൻടിഎ പുറത്തിറക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആളില്ലാത്ത വീട്ടിൽ നിസ്കാരം, ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ, അനുമതിയില്ലാത്ത മതപരമായ കൂട്ടായ്മയെന്ന് പൊലീസ്
ദില്ലിയിൽ നിന്ന് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി