
ദില്ലി: കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല് സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ വാസ്നിക് വിവാഹിതനായി. സുഹൃത്തായ രവീണ ഖുറാനെയെയാണ് വാസ്നിക് 60ാം വയസില്‍ ജീവിത സഖിയാക്കിയത്.
ദില്ലിയിലെപഞ്ചനക്ഷത്ര ഹോട്ടലില്‍ ഇന്നലെ നടന്ന ചടങ്ങില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിഅശോക് ഗെലോട്ട്, കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, അംബിക സോണി തുടങ്ങിയവര്‍ പങ്കെടുത്തു.
അശോക് ഗെലോട്ട് ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രിയായിരുന്നു മുകുള്‍വാസ്നിക്.