മുലായം സിങ് യാദവിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നെന്ന് ആശുപത്രി ബുള്ളറ്റിൻ

Published : Oct 04, 2022, 04:35 PM IST
മുലായം സിങ് യാദവിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നെന്ന് ആശുപത്രി ബുള്ളറ്റിൻ

Synopsis

 ​ഗുരു​​ഗ്രാമിലെ മെഡാന്റ ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിലാണ് മുലായം സിങ് യാദവ് ഇപ്പോഴുള്ളത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ തീവ്രപരിചണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചത്. 

ലഖ്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ (82) ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നെന്ന് ആശുപത്രി ബുള്ളറ്റിൻ. ​ഗുരു​​ഗ്രാമിലെ മെഡാന്റ ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിലാണ് മുലായം സിങ് യാദവ് ഇപ്പോഴുള്ളത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ തീവ്രപരിചണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചത്. 

'മുലായം സിങ് ജിയുടെ നില അതീവ​ഗുരുതരമായി തുടരുകയാണ്. മെഡാന്റ ആശുപത്രിയിലെ ഐസിയുവിലാണ് ഇപ്പോഴുള്ളത്. വിദ​ഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുന്നുണ്ട്'. ആശുപത്രി ബുള്ളറ്റിനിൽ പറയുന്നതാ‌യി സമാജ് വാദി പാർട്ടി ട്വീറ്റ് ചെയ്തു. അദ്ദേഹം എത്രയും രോ​ഗവിമുക്തനായി പൂർണ ആരോ​ഗ്യവാനായി തിരിച്ചുവരാൻ പ്രാർഥിക്കുന്നതായും പാർട്ടി ട്വീറ്റിൽ പറ‌യുന്നു. 

ഓ​ഗസ്റ്റ് 22 മുതൽ ആശുപത്രിയിൽ ചികിത്സ‌യിലാണ് മുലായം സിങ് യാദവ്. ഞാ‌യറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
 

PREV
click me!

Recommended Stories

ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ
രാഹുൽ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്, ജെബി മേത്തറെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്