മുംബൈയിലെ ബാർജ് ദുരന്തം: തെരച്ചിൽ ഇന്നും തുടരും, ടഗ് ബോട്ടിനായി റഡാർ പരിശോധന നടത്തും

Published : May 24, 2021, 07:27 AM IST
മുംബൈയിലെ ബാർജ് ദുരന്തം: തെരച്ചിൽ ഇന്നും തുടരും, ടഗ് ബോട്ടിനായി റഡാർ പരിശോധന നടത്തും

Synopsis

186 പേരെ ഇതുവരെ നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മലയാളികളടക്കം 5 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

മുംബൈ: മുംബൈയിൽ ബാ‍ർജ് മുങ്ങിയുണ്ടായ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും.  കടലിനടിയിൽ കണ്ടെത്തിയ ബാർജിൽ ഇന്നലെ മുങ്ങൽ വിദഗ്ദർ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.ഏഴ് മലയാളികളടക്കം 
70 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്.

186 പേരെ ഇതുവരെ നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മലയാളികളടക്കം 5 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ബാർജിനൊപ്പം മുങ്ങിയ ടഗ് ബോട്ടായ വരപ്രദയിലുണ്ടായിരുന്ന 11 പേരെയും കണ്ടെത്താനുണ്ട്. ബോട്ട് കടലിനടിയിൽ എവിടെയുണ്ടെന്ന് കണ്ടെത്താൻ റഡാറുകൾ ഉപയോഗിച്ച് തെരച്ചിൽ നടത്തുമെന്ന് നാവികസേന അറിയിച്ചു. 
 

PREV
click me!

Recommended Stories

പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ
കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ