
മുംബൈ: രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെത്തുടർന്ന് യാത്രക്കാരുടെ വൻതിരക്ക്. സെർവർ പ്രവർത്തനം അവതാളത്തിലായതോടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ഇതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. വിമാനത്താവളത്തിലെ ടെര്‍മിനലുകളിലൊന്നിലാണ് സെര്‍വര്‍ ഡൗണായത്. ഇതോടെ ചെക്ക് ഇൻ ചെയ്യാനെത്തിയ യാത്രക്കാർക്ക് അധിക സമയം ക്യൂവിൽ നിൽക്കേണ്ടി വന്നു.
ക്യൂ നീണ്ടതോടെ വിമാനത്താവളത്തില്‍ തിരക്കേറി. സെർവർ തകരാർ ചില വിമാനങ്ങളുടെ യാത്രാസമയത്തേയും പ്രതികൂലമായി ബാധിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കേബിള്‍ മുറിഞ്ഞതാണ് സെർവർ ഡൗണാകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
രാത്രി ഏഴോടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നാല്‍പത് മിനിറ്റോളമാണ് വിമാനത്താവളത്തിലെ ചെക് ഇൻ നടപടികൾ അവതാളത്തിലയത്. പ്രശ്നം ഇപ്പോൾ പരിഹരിച്ചെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam