23ാം നിലയിൽ നിന്ന് വീണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്

Published : Oct 20, 2022, 03:49 PM ISTUpdated : Oct 20, 2022, 03:57 PM IST
23ാം നിലയിൽ നിന്ന് വീണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്

Synopsis

57 കാരനായ പരാസ് പോർവാളിന്റെ അപ്പാർട്ട്മെന്റിലെ ജിമ്മിൽ നിന്ന് പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തി.

മുംബൈ: മുംബൈയിലെ പ്രശസ്ത റിയൽ എസ്റ്റേറ്റ് ഡെവലപ്പർ പരാസ് പോർവാൾ കെട്ടിടത്തിന്റെ 23-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി പൊലീസ്. മുംബൈയിലെ ചിഞ്ച്‌പോക്‌ലി റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ശാന്തി കമൽ ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തിലെ വസതിയിലെ ജിമ്മിന്റെ ബാൽക്കണിയിൽ നിന്ന് രാവിലെ ആറ് മണിയോടെയാണ് പരാസ് പോർവാൾ താഴേക്ക് ചാടിയതെന്ന് പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 57 കാരനായ പരാസ് പോർവാളിന്റെ അപ്പാർട്ട്മെന്റിലെ ജിമ്മിൽ നിന്ന് പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തി.  തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും അന്വേഷണം നടത്തരുതെന്നും കുറിപ്പിൽ പറഞ്ഞതായി പൊലീസ് പറഞ്ഞു. 

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ് പ്രാഥമിക നിഗമനം; അന്വേഷണം

രാവിലെ വഴിയാത്രക്കാരൻ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി സിവിക് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 1.18 കോടി രൂപ പിടികൂടി