സാങ്കേതിക തകരാർ, മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു, വലഞ്ഞ് യാത്രക്കാർ

Published : Aug 18, 2025, 02:44 PM IST
Air India

Synopsis

നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്

മുംബൈ: സാങ്കേതിക തകരാ‍ർ മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് രാവിലെ അഞ്ചുമണിക്ക് പോകേണ്ട വിമാനം ഇതുവരെ പുറപെട്ടിട്ടില്ല. മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് വൈകുന്നത്. വിമാനത്തിന് സാങ്കേതിക തകരാറെന്ന് എയർ ഇന്ത്യ വിശദീകരണം. പുതിയ വിമാനത്തില്‍ അരമണിക്കൂറിനകം യാത്ര പുറപെടുമെന്നാണ് എയര്‍ ഇന്ത്യ അധികൃതർ കൂട്ടിച്ചേർക്കുന്നത്. നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഓഗസ്റ്റ് 17ന് സൂറിച്ച് ദില്ലി വിമാനം സാങ്കേതിക തകരാറിനേ തുടർന്ന് റദ്ദാക്കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങളാണ് അവസാന നിമിഷത്തിൽ എൻജിൻ തകരാറിനെ തുട‍ർന്ന് ടേക്ക് ഓഫ് റദ്ദാക്കിയത്. എയർ ഇന്ത്യയുടെ ആഭ്യന്തര സ‍ർവ്വീസുകളേയും സാങ്കേതിക തകരാറ് ബാധിച്ചിരുന്നു. ഞായറാഴ്ച ദില്ലി- ലേ, മുംബൈ- അഹമ്മദാബാദ് വിമാനം എന്നിവ റദ്ദാക്കിയിരുന്നു. നാല് മുതൽ 6 മണിക്കൂർ വരെ വൈകിയാണ് യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ലഭ്യമായത്.

ദില്ലിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 4.55ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ 2479 എന്ന വിമാനം റൺവേയിൽ എത്തിയ ശേഷമാണ് ടേക്ക് ഓഫ് വേണ്ടെന്ന് വച്ചത്. ഇതിന് ശേഷം 5.30ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ 613 വിമാനവും ടേക്ക് ഓഫിന് നിമിഷങ്ങൾക്ക് മുൻപ് ക്യാൻസൽ ചെയ്യുകയായിരുന്നു. ശനിയാഴ്ച മുംബൈയിൽ പെയ്ത കനത്ത മഴയിൽ 350 വിമാനങ്ങളാണ് വൈകിയത്. ശനിയാഴ്ച പുലർച്ചെ മുതൽ മഴ ശക്തമായതിന് പിന്നാലെയായിരുന്നു ഇത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ