മുംബൈയിൽ നൈജീരിയൻ പൗരന്റെ കത്തിയാക്രമണം; എട്ടുപേർക്ക് പരിക്ക്

Published : Jun 02, 2022, 02:41 PM ISTUpdated : Jun 02, 2022, 02:43 PM IST
മുംബൈയിൽ നൈജീരിയൻ പൗരന്റെ കത്തിയാക്രമണം; എട്ടുപേർക്ക് പരിക്ക്

Synopsis

സംഭവത്തിൽ എട്ട് വരെ പേർക്ക് പരിക്കേറ്റതായും ഒരാളുടെ ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി കത്തി പിടിച്ചെടുത്തു.

മുംബൈ: സൗത്ത് മുംബൈയിൽ നൈജീരിയൻ പൗരന്റെ കത്തിയാക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്. ചർച്ച്ഗേറ്റ് പ്രദേശത്താണ്  നൈജീരിയക്കാരൻ കാൽനടയാത്രക്കാർക്കുനേരെ കത്തിയാക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ജോൺ എന്ന50കാരനാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാഴ്‌സിവെല്ലിന് സമീപമുള്ള ടാറ്റ ഗാർഡനിൽ ഒരു സ്ത്രീയോടൊപ്പം ഇരിക്കുകയായിരുന്നു ജോൺ. പെട്ടെന്ന് പ്രകോപിതനായ അയാൾ കത്തി പുറത്തെടുത്ത് സമീപത്തുകൂടി നടന്നു പോകുന്നവർക്ക് നേരെ കത്തി വീശുക‌യായിരുന്നുവെന്ന് സൗത്ത് മുംബൈ പൊലീസ് അഡീഷണൽ കമ്മീഷണർ ദിലീപ് സാവന്ത് പറഞ്ഞു. 

സംഭവത്തിൽ എട്ട് വരെ പേർക്ക് പരിക്കേറ്റതായും ഒരാളുടെ ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി കത്തി പിടിച്ചെടുത്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല, അന്വേഷണം പുരോഗമിക്കുകയാണ്.

മദ്യലഹരിയിൽ പാടിയ പാട്ടിൽ തർക്കമുണ്ടാക്കി, ഗുണ്ടയെ കൊന്നത് ചുറ്റികയ്ക്ക് തലയ്ക്കടിച്ച്

PREV
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ