
ഗാന്ധിനഗർ: കഴിഞ്ഞയാഴ്ച കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ (Hardik Patel) പൂജ നടത്തി ബിജെപി (BJP) പ്രവേശനത്തിന് തയ്യാറെടുത്തു. പുതിയ അധ്യായം ആരംഭിക്കാൻ പോകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി നേതൃത്വത്തിന്റെയും കീഴിൽ ബിജെപിയുടെ സൈനികനായി പ്രവർത്തിക്കുമെന്നും ഹർദിക് പട്ടേൽ ട്വീറ്റ് ചെയ്തു.
ദേശീയ താൽപ്പര്യം, പ്രാദേശിക താൽപ്പര്യം, സാമൂഹിക താൽപ്പര്യവും മുൻനിർത്തി ഞാൻ ഒരു പുതിയ അധ്യായം ആരംഭിക്കാൻ പോവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യസേവനത്തിന്റെ ബൃഹത്തായ പ്രവർത്തനങ്ങളിൽ ഞാൻ ഒരു ചെറിയ ഭടനായി പ്രവർത്തിക്കും- ഹർദിക് പട്ടേൽ ട്വീറ്റിൽ പറഞ്ഞു. ബിജെപി പ്രവേശനത്തിന് മുന്നോടിയായി ഹർദിക് പട്ടേൽ പൂജ ചെയ്യുന്ന ചിത്രങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു. സ്വവസതിയിലാണ് അദ്ദേഹം പൂജ നടത്തിയത്.
28 കാരനായ ഗുജറാത്ത് നേതാവ് 2019ലാണ് കോൺഗ്രസിൽ ചേർന്നത്. എന്നാൽ തനിക്ക് ഉത്തരവാദിത്തമുള്ള സ്ഥാനങ്ങൾ നൽകുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ മാസം സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നൽകി. ദില്ലി നേതാക്കളെ തൃപ്തിപ്പെടുത്തുന്നതിലാണ് ഗുജറാത്ത് കോൺഗ്രസ് നേതാക്കൾക്ക് താൽപര്യമെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസിൽ മൂന്ന് വർഷം പാഴാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ ഹാർദിക് പട്ടേലിനൊപ്പം കോണ്‍ഗ്രസ് നേതാവ് ശ്വേത ബ്രഹ്മ ഭട്ടും ബിജെപിയിലേക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam