
മുംബൈ: മുംബൈയിൽ മഴയ്ക്ക് താൽക്കാലിക ശമനം. പാൽഘർ, നവിമുംബൈ ജില്ലകളിൽ വെള്ളക്കെട്ട് തുടരുന്നു. വെസ്റ്റേൺ ലൈനിൽ ലോക്കൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മിതി നദി കരകവിഞ്ഞ് ഒഴുകുന്നതിനാൽ
കുർള –സയൺ ഡിവിഷനിൽ ട്രെയിൻ ഗതാഗതത്തിന് തടസ്സം നേരിടുന്നുവെന്ന് സെൻട്രൽ റയിൽവേ അറിയിച്ചു.
പൂനെ ഖഡക്ക് വാസ് ലെ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടുന്നതിനാൽ ലോണേവാല ഭാഗത്തേക്ക് ഉള്ള യാത്ര ഒഴിവാക്കണമെന്ന് ടൂറിസ്റ്റുകൾക്ക് നിർദേശമുണ്ട്. രണ്ടു ദിവസം കനത്ത മഴ തുടരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam