
മുംബൈ: ലിംഗ സമത്വത്തിന്‍റെ അപൂര്‍വ്വമാതൃകയുമായി മുംബൈ ട്രാഫിക് പൊലീസ്. ട്രാഫിക് സിഗ്നലുകളിലെ അടയാളങ്ങളില്‍ സ്ത്രീകളുടെ സൂചനാചിത്രം ഉപയോഗിച്ചാണ് കാലങ്ങളായുള്ള കീഴ്വഴക്കം മുംബൈ തെറ്റിച്ചത്. മുംബൈയിലെ ദാദര്‍ മേഖലയിലാണ് പരീക്ഷണാടിസ്ഥാനത്തിലെ മാറ്റം. സാധാരണഗതിയില്‍ പുരുഷന്മാരുടെ സൂചനാ ചിത്രം ഉപയോഗിച്ചുകൊണ്ടിരുന്ന ട്രാഫിക് ലൈറ്റുകളിലും സീബ്ര ക്രോസിങ്ങുകളിലുമാണ് മാറ്റം വരുത്തിയത്.
ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ നിര്‍ണായ പദ്ധതികളിലൊന്നിന്‍റെ ഭാഗമായാണ് മാറ്റം. സാംസ്കാരിക മാറ്റത്തിലേക്കുള്ള ചുവട് വയ്പായാണ് ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഈ നീക്കത്തെ കാണുന്നത്. ഇതിനോടകം പുതിയ ട്രാഫിക് ലൈറ്റുകളുടെ ചിത്രങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ ജി നോര്‍ത്ത് വാര്‍ഡിലൂടെ കടന്നുപോകുമ്പോള്‍ അഭിമാനം തോന്നുന്ന മാറ്റമാണ് വന്നിട്ടുള്ളതെന്നാണ് പുതിയ ട്രാഫിക് ലൈറ്റുകളേക്കുറിച്ച് ടൂറിസം മന്ത്രി ആദിത്യ താക്കറെ ട്വീറ്റ് ചെയ്തിരിക്കുന്നത്. ലിംഗ സമത്വം വ്യക്തമാക്കുന്ന നിസാരമായ മാതൃകയാണ് നീക്കമെന്നും ആദിത്യ താക്കറെ പറയുന്നു.
ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ നീക്കത്തിനെ ഇതിനോടകം യുണൈറ്റഡ് നാഷന്‍സ് വുമണ്‍ അഭിന്ദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam