തിരക്കേറിയ ന​ഗരത്തിൽ അച്ഛന്റെ ബിഎം‍ഡബ്ല്യു ഓടിച്ച് 17കാരൻ, ബോണറ്റിൽ സുഹൃത്ത് കൈയോടെ പൊക്കി പൊലീസ്

Published : May 27, 2024, 05:41 PM ISTUpdated : May 27, 2024, 05:47 PM IST
തിരക്കേറിയ ന​ഗരത്തിൽ അച്ഛന്റെ  ബിഎം‍ഡബ്ല്യു ഓടിച്ച് 17കാരൻ, ബോണറ്റിൽ സുഹൃത്ത് കൈയോടെ പൊക്കി പൊലീസ്

Synopsis

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സർക്കാർ ഉദ്യോഗസ്ഥനായ  പിതാവിൻ്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു

മുംബൈ: പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച പോർഷെ കാറിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പ് മുംബൈയിൽ മറ്റൊരു സംഭവം. പതിനേഴുകാരൻ ഓടിക്കുന്ന ബിഎംഡബ്ല്യു കാറിൻ്റെ ബോണറ്റിൽ ഒരാൾ കിടന്നുറങ്ങുന്ന വീഡിയോ വൈറലായതിനെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. ശനിയാഴ്ച മുംബൈയിലെ കല്യാണിലെ ശിവാജി ചൗക്ക് ഏരിയയിലാണ് കൗമാരക്കാരൻ ബിഎംഡബ്ല്യു ഓടിച്ചത്. കാറിന്റെ ബോണറ്റിൽ ഒരാൾ കിടക്കുന്നതും വീഡിയോയിൽ കാണാം.

ശുഭം മിതാലിയ എന്നയാളാണ് അറസ്റ്റിലായത്.  കാർ ഓടിച്ച കൗമാരക്കാരനും പിതാവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സർക്കാർ ഉദ്യോഗസ്ഥനായ  പിതാവിൻ്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത മകനെ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനം ഓടിക്കാൻ അനുവദിച്ചതിനാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

 

PREV
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം