മുംബൈയിൽ മൂന്ന് പേർ സെപ്റ്റിക് ടാങ്കിൽ വീണു; തിരച്ചിൽ തുടരുന്നു

Published : Apr 03, 2019, 03:14 PM IST
മുംബൈയിൽ മൂന്ന് പേർ സെപ്റ്റിക് ടാങ്കിൽ വീണു; തിരച്ചിൽ തുടരുന്നു

Synopsis

മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഏരിയ ഡവലപ്മെന്റ് അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലത്താണ് അപകടം നടന്നത്

മുംബൈ: നഗരത്തിലെ ചെംബുർ മേഖലയിൽ മൂന്ന് പേർ സെപ്റ്റിക് ടാങ്കിൽ വീണതായി സംശയം. ഇന്ന് രാവിലെ പത്ത് മണിക്ക് മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഏരിയ ഡവലപ്മെന്റ് അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലത്താണ് അപകടം നടന്നത്. പ്രദേശവാസികളാണ് സംഭവം രക്ഷാ സേനയെ അറിയിച്ചത്.

തദ്ദേശ സ്ഥാപനത്തിന് കീഴിലുള്ള ദുരന്ത നിവാരണ സേനയാണ് അപകട സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തുന്നത്. രാവിലെ 10.08 നാണ് ഇവർക്ക് അപകടത്തെ കുറിച്ച് വിവരം ലഭിച്ചത്. മണിക്കൂറുകളായി ഇവിടെ ചർച്ച നടക്കുകയാണ്.

ചെംബുരിലെ വാശി നാക എന്ന സ്ഥലത്തെ സെപ്റ്റിക് ടാങ്കിലേക്കാണ് ഇവർ വീണത്. രണ്ടോ മൂന്നോ പേർ ടാങ്കിൽ വീണെന്നാണ് നാട്ടുകാർ രക്ഷാസംഘത്തെ വിളിച്ച് അറിയിച്ചത്. ടാങ്കിലേക്ക് വീണതാരാണെന്നോ, എങ്ങിനെയാണ് അപകടം സംഭവിച്ചതെന്നോ ഒന്നും ഇതുവരെ വ്യക്തമായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി