
പാലക്കാട്: ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി കൊലപാതക ശ്രമക്കേസ് പ്രതി. ഡിവൈഎഫ്ഐ മുൻ മേഖലാ കമ്മിറ്റി അംഗത്തെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തത്.
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ ഷോർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സി രാകേഷിനെയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാക്കിയത്. 2025 ഒക്ടോബർ 8ന് പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻ മേഖല കമ്മറ്റി അംഗം വിനേഷിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് രാകേഷ്. രാകേഷിനെ ഫേസ്ബുക്കിൽ വിമർശിച്ച് കമൻ്റിട്ടതിനായിരുന്നു വിനീഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് കോമയിലാവുകയും മാസങ്ങളോളം ചികിത്സയിൽ തുടരുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam