'നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല', 15 മാസം പ്രായമുള്ള പേരക്കുട്ടി മോദിയുടെ ചിത്രം പൂജിക്കാറുണ്ടെന്ന് സുനിൽ ഷെട്ടി; 'മുതിർന്നവർ വരെ ആകർഷിക്കപ്പെടും'

Published : Jun 27, 2026, 04:06 PM IST
suniel shetty says granddaughter worships pm modis picture

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്‍റെ 15 മാസം പ്രായമുള്ള പേരക്കുട്ടി പുലർത്തുന്ന ആരാധനയെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടൻ സുനിൽ ഷെട്ടി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്‍റെ 15 മാസം പ്രായമുള്ള പേരക്കുട്ടി (നടിയായ അതിയ ഷെട്ടിയുടെയും ക്രിക്കറ്റ് താരം കെ.എൽ രാഹുലിന്‍റെയും മകൾ ഇവാര) പുലർത്തുന്ന ആരാധനയെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടൻ സുനിൽ ഷെട്ടി. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് നടൻ ഈ കാര്യം പങ്കുവെച്ചത്. താൻ രാഷ്ട്രീയ പാർട്ടിയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ഒരു മികച്ച നേതാവ് എന്ന നിലയിലാണ് നരേന്ദ്ര മോദിയുടെ വലിയ ആരാധകനായതെന്ന് സുനിൽ ഷെട്ടി അഭിമുഖത്തിൽ വ്യക്തമാക്കി. തുടർന്ന് തന്റെ പേരക്കുട്ടി മോദിയോടുള്ള ഇഷ്ടത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

"നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും, എന്‍റെ കൊച്ചുമകൾക്ക് ഇപ്പോൾ 15 മാസം മാത്രമാണ് പ്രായം. ഒരിക്കൽ വിമാനത്താവളത്തിൽ വെച്ച് അവളുടെ നാനിമാരിൽ ഒരാളാണ് എയർപോർട്ടിന് പുറത്തുള്ള ചിത്രം കാണിച്ച് ഇത് 'മോദി ജി' ആണെന്ന് പറഞ്ഞു കൊടുത്തത്. ഇപ്പോൾ ദിവസവും രാവിലെ എഴുന്നേറ്റാൽ അവൾ നരേന്ദ്ര മോദിയുടെ ചിത്രമുള്ള പുസ്തകം തുറന്ന് 'മോദി ജി, മോദി ജി' എന്ന് വിളിക്കും. തുടർന്ന് വീട്ടിലെ ഗണപതി വിഗ്രഹത്തിന് മുന്നിൽ നിന്ന് മോദിജിയുടെ ചിത്രത്തിന് നേരെ പൂജ നടത്താൻ ശ്രമിക്കും" എന്ന് സുനിൽ ഷെട്ടി പറഞ്ഞു.

ഇത് ചെയ്യാൻ വീട്ടിൽ ആരും കുട്ടിയെ പഠിപ്പിച്ചിട്ടില്ലെന്നും മാതാപിതാക്കളോ നാനിയോ ഇതിന് നിർബന്ധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി എന്ന വ്യക്തിയിൽ ഒരു മാന്ത്രികത ഉണ്ടെന്നും കുട്ടികൾ മുതൽ മുതിർന്നവർ വരെ അദ്ദേഹത്തിലേക്ക് ആകർഷിക്കപ്പെടാൻ കാരണം ഇതാണെന്നും സുനിൽ ഷെട്ടി അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. സുനിൽ ഷെട്ടിയുടെ ഈ പ്രസ്താവന അടങ്ങുന്ന അഭിമുഖത്തിലെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറ്റലിയിൽ പൊലീസ് കസ്റ്റഡിയിൽ ഇന്ത്യാക്കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; വ്യാജപരാതിയിൽ പിടികൂടിയതെന്ന് കുടുംബം
നിങ്ങൾ ഒരു ഇന്ത്യൻ പൗരനാണോ? പൗരത്വം തെളിയിക്കാനുള്ള രേഖകൾ നിങ്ങളുടെ പക്കലുണ്ടോ?