
ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് പ്രവർത്തകന്‍റെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് പൊലീസ്. ഒരു പിറന്നാളാഘോഷത്തിനിടെ ഉണ്ടായ തമ്മിൽത്തല്ലിനിടെയാണ് കൊലപാതകം ഉണ്ടായത്. സംഭവത്തിൽ പ്രതികളായ ആറ് പേരെയും അറസ്റ്റ് ചെയ്തതായി നന്ദിനി ലേ ഔട്ട് പൊലീസ് പറഞ്ഞു.
മെയ് 24-നാണ് ചാമുണ്ഡേശ്വരി നഗറിൽ രാത്രി രവി എന്ന കോൺഗ്രസ് പ്രവർത്തകനെ തർക്കത്തിനിടെ ഒരു സംഘം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. കൊലപാതകം നടത്തിയ മഞ്ജ, സ്പോട്ട് നാഗ, ഗോപി എന്നിവരെയും സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam