
ചെന്നൈ: ഒൻപത് വയസുകാരന്റെ കൊലപാതകത്തിൽ 17കാരൻ അറസ്റ്റിൽ. തമിഴ്നാട് പുതുക്കോട്ടയിലാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ കുട്ടി തിരിച്ചുവന്നില്ല. തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വീടിന് സമീപമുള്ള കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കൂട്ടുകാരെ പൊലീസ് ചോദ്യം ചെയ്തപ്പോൾ നാട്ടുകാരനായ 17കാരനൊപ്പം കുട്ടി പോയതായി അറിഞ്ഞു. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 17കാരൻ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിനിടെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് 17കാരൻ മൊഴി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam