Muslim man built temple : 42 ലക്ഷം രൂപ ചെലവാക്കി ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മിച്ച് മുസ്ലിം വ്യവസായി

Published : Feb 15, 2022, 06:12 PM ISTUpdated : Feb 15, 2022, 06:16 PM IST
Muslim man built temple : 42 ലക്ഷം രൂപ ചെലവാക്കി ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മിച്ച് മുസ്ലിം വ്യവസായി

Synopsis

''ബംഗാളിലെ മായാപുര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം ദൈവം എന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടു. എന്റെ ഗ്രാമത്തില്‍ വരണമെന്ന് പറഞ്ഞു. തനിക്ക് ഒരു ക്ഷേത്രം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. തിരിച്ചെത്തി 2019ല്‍ ക്ഷേത്രത്തിന് തറക്കല്ലിട്ടു''.

റാഞ്ചി: ജാര്‍ഖണ്ഡ് (Jharkhand) ദുംകയില്‍ (Dumka) 42 ലക്ഷം രൂപ ചെലവാക്കി  വ്യവസായി ശ്രീകൃഷ്ണ ക്ഷേത്രം (Sree krishna temple) നിര്‍മിച്ചു. നൗഷാദ് ഷെയ്ഖ് (Naushad Sheikh) എന്നയാളാണ് കൃഷ്ണക്ഷേത്രം നിര്‍മിക്കാന്‍ ഇത്രയും വലിയ തുക മുടക്കിയത്. ദൈവം ഒന്നേയുള്ളൂവെന്നും ക്ഷേത്രത്തിവും പള്ളിയിലും ചര്‍ച്ചിലും പ്രാര്‍ഥിച്ചാല്‍ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രം നിര്‍മിക്കുകയാണ് ഉചിതമെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു പ്രാണ്‍-പ്രതിഷ്ഠ. വിവിധ സമുദായങ്ങളില്‍ നിന്ന് നിരവധി പേരാണ് പരിപാടിക്ക് എത്തിയത്.

ബംഗാളിലെ മായപൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് സ്വന്തം നാട്ടിലും ക്ഷേത്രം നിര്‍മിക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് 55 കാരനായ നൗഷാദ് ഷെയ്ഖ് പറഞ്ഞു. ബംഗാളിലെ മായാപുര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം ദൈവം എന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടു. എന്റെ ഗ്രാമത്തില്‍ വരണമെന്ന് പറഞ്ഞു. തനിക്ക് ഒരു ക്ഷേത്രം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. തിരിച്ചെത്തി 2019ല്‍ ക്ഷേത്രത്തിന് തറക്കല്ലിട്ടു. മൂന്ന് വര്‍ഷത്തിന് ശേഷം നിര്‍മാണം പൂര്‍ത്തിയാക്കി പ്രതിഷ്ഠ നടത്തി.

800 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് കൈകോർത്ത് ​ഗ്രാമത്തിലെ ഹിന്ദു-മുസ്ലിം നിവാസികൾ

ആചാരപ്രകാരം 150ഓളം പൂജാരിമാര്‍ പങ്കെടുത്താണ് പ്രതിഷ്ഠാ ചടങ്ങ് നടത്തിയത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കലാകാരികളെ ബംഗാളില്‍ നിന്ന് കൊണ്ടുവന്നു. നേരത്തെ മേല്‍ക്കൂരയില്ലാത്ത തറയിലായിരുന്നു വിഗ്രഹം പൂജിച്ചിരുന്നത്. ആ സാഹചര്യം നൗഷാദ് ഷെയ്ഖ് കാരണം മാറിയതില്‍ സന്തോഷമുണ്ടെന്ന് ഗ്രാമീണര്‍ പറഞ്ഞു.  നൗഷാദിനെക്കുറിച്ച് അഭിമാനമുണ്ടെന്ന് ഗ്രാമവാസിയായ ഹമീദ് അന്‍സാരി പറഞ്ഞു.

മുസ്ലിം സഹോദരന്‍ മരിച്ചതിന് പിന്നാലെ ക്ഷേത്രോത്സവം റദ്ദാക്കി; മലപ്പുറത്ത് സൗഹാര്‍ദത്തിന്റെ മാതൃക

തിരൂര്‍: ക്ഷേത്രോത്സവം (temple) നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം (Muslim Brother) കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം (Utsav) റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍. തിരൂര്‍ (Tirur)  തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് മരണത്തെ തുടര്‍ന്ന് ഒഴിവാക്കിയത്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവം (Utsav) ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു. മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ക്ഷേത്രത്തിലെത്തിയവരും പങ്കുചേര്‍ന്നു.

ആഘോഷത്തിനായി ബാന്‍ഡുമേളവും ശിങ്കാരിമേളവും മറ്റ് കലാരൂപങ്ങളും ഒരു്ക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വെ്ച്ചു. ഹൈദറിന്റെ മയ്യത്ത് നമസ്‌കാരത്തില്‍ ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികള്‍ അഭിനന്ദിച്ചു. നാട്ടിലെ കാരണവരും ഏവര്‍ക്കും പ്രിയപ്പെട്ടവനുമായ ഹൈദര്‍ മരിച്ചതിന്റെ ദുഃഖത്തില്‍ പങ്കുചേരാനാണ് ആഘോഷം ഒഴിവാക്കിയതെന്ന് കമ്മിറ്റി ഭാരവാഹികളായ ടി പി വേലായുധന്‍, എം വി വാസു, ടി പി അനില്‍കുമാര്‍, കെ പി സുരേഷ്, ബാബു പുന്നശേരി എന്നിവര്‍ പറഞ്ഞു.

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ