16 വയസ്സുള്ള മുസ്ലിം പെൺകുട്ടി ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; ഉത്തരവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി

Published : Jun 19, 2022, 03:11 PM ISTUpdated : Jun 19, 2022, 03:14 PM IST
16 വയസ്സുള്ള മുസ്ലിം പെൺകുട്ടി ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; ഉത്തരവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി

Synopsis

ശരിയത്ത് നിയമത്തിൽ ഋതുമതിയാകുന്നതും പ്രായപൂർത്തിയാകുന്നതും  ഒന്നാണെന്നും 15 വയസ്സിൽ ഒരാൾ പ്രായപൂർത്തിയായെന്ന് അനുമാനമുണ്ടെന്നും ഹർജിക്കാരായ ദമ്പതികൾ വാദിച്ചു.

ഛണ്ഡീ​ഗഡ്: 16 വയസ്സിന് മുകളിലുള്ള മുസ്ലീം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 21 വയസ്സുള്ള പുരുഷനും 16 വയസ്സുള്ള പെൺകുട്ടിയും കുടുംബാംഗങ്ങളിൽനിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്. ദ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.  തങ്ങൾ പ്രണയത്തിലായെന്നും വിവാഹം കഴിഞ്ഞെന്നും ഹർജിക്കാർ പറഞ്ഞു. 2022 ജൂൺ 8 ന് മുസ്ലീം ആചാര പ്രകാരമാണ് വിവാഹം നടന്നത്. ശരിയത്ത് നിയമത്തിൽ ഋതുമതിയാകുന്നതും പ്രായപൂർത്തിയാകുന്നതും  ഒന്നാണെന്നും 15 വയസ്സിൽ ഒരാൾ പ്രായപൂർത്തിയായെന്ന് അനുമാനമുണ്ടെന്നും ഹർജിക്കാരായ ദമ്പതികൾ വാദിച്ചു.

പ്രായപൂർത്തിയായ ഒരു മുസ്ലീം ആൺകുട്ടിയോ മുസ്ലീം പെൺകുട്ടിയോ തനിക്ക് ഇഷ്ടമുള്ള ആരെയെങ്കിലും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും രക്ഷകർത്താക്കൾക്ക് ഇടപെടാൻ അവകാശമില്ലെന്നും അവർ വാദിച്ചു.തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് ദമ്പതികൾ പത്താൻകോട്ട് സീനിയർ പോലീസ് സൂപ്രണ്ടിന് (എസ്എസ്പി) നിവേദനം നൽകിയിരുന്നു. 

അമ്മയുടെ വഴക്കിൽ നിന്നും രക്ഷപ്പെടാൻ കാമുകനെ വിവാഹം ചെയ്ത് 15 -കാരി, 20 -കാരൻ അറസ്റ്റിൽ

ഒരു മുസ്ലീം പെൺകുട്ടിയുടെ വിവാഹം തീരുമാനിക്കുന്നത് മുസ്ലീം വ്യക്തിനിയമമാണെന്ന് നിയമം. സർ ദിൻഷാ ഫർദുൻജി മുല്ലയുടെ 'പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോ' എന്ന പുസ്തകത്തിലെ ആർട്ടിക്കിൾ 195 പ്രകാരം, 16 വയസ്സിന് മുകളിലുള്ള cമുസ്ലിം  പെൺകുട്ടിക്ക്  ഇഷ്ടമുള്ള ഒരാളുമായി വിവാഹക്കരാറിൽ ഏർപ്പെടാൻ യോഗ്യതയുണ്ട്. പുരുഷന് 21 വയസ്സിന് മുകളിലാണെന്ന് വ്യക്തമായിരിക്കുന്നു. അതുകൊണ്ടുതന്നെ  രണ്ട് ഹർജിക്കാർക്കും മുസ്ലീം വ്യക്തിനിയമ പ്രകാരം വിവാഹിതരാകാനുള്ള പ്രായമുണ്ട്-  ജസ്റ്റിസ് ബേദി പറഞ്ഞു, 

ഹരജിക്കാരുടെ ആശങ്കകളിൽ കോടതിക്ക് കണ്ണടയ്ക്കാൻ കഴിയില്ലെന്നും ഹർജിക്കാരുടെ തീരുമാനം നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പത്താൻകോട്ട് എസ്എസ്പിക്ക് നിർദ്ദേശം നൽകി. ഹരജിക്കാർ അവരുടെ കുടുംബാംഗങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിനാൽ, ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന അവരുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'