'സിഎഎ കേസ് നിലനിൽക്കവെ പൗരത്വ വിജ്ഞാപനം ഇറക്കിയത് തെറ്റ്', ലീഗ് ഹർജി സുപ്രീംകോടതിയിൽ

By Web TeamFirst Published Jun 15, 2021, 9:53 AM IST
Highlights

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി തീര്‍പ്പാക്കുന്നതിന് മുമ്പ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ലീഗ് ചൂണ്ടിക്കാട്ടിയിരുന്നു. 

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പൗരത്വ വിജ്ഞാപനം ചോദ്യം ചെയ്തുള്ള മുസ്ളീം ലീഗിന്‍റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസുമാരായ ഇന്ദിരാബാനര്‍ജി, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ആറ് രാജ്യങ്ങളിൽ നിന്നുള്ള മുസ്ളീം ഒഴികെയുള്ള വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ നൽകാൻ അനുമതി നൽകുന്നതായിരുന്നു വിജ്ഞാപനം. 

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി തീര്‍പ്പാക്കുന്നതിന് മുന്പ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ലീഗ് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം പൗരത്വ ഭേഗതി നിയമവും മെയ് 28ന് പുറത്തിറങ്ങിയ വിജ്ഞാപനവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. രണ്ടും രണ്ട് വിജ്ഞാപനങ്ങളാണെന്നും കേന്ദ്രസർക്കാർ വാദിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!