മിശ്രവിവാഹം അഭിഭാഷകരെ ചൊടിപ്പിച്ചു; കോടതി വളപ്പില്‍ ദമ്പതികള്‍ക്ക് നേരെ കയ്യേറ്റം

Published : Feb 23, 2025, 10:11 AM IST
മിശ്രവിവാഹം അഭിഭാഷകരെ ചൊടിപ്പിച്ചു; കോടതി വളപ്പില്‍ ദമ്പതികള്‍ക്ക് നേരെ കയ്യേറ്റം

Synopsis

 ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള യുവതിയെയാണ് റജീബ് ഖാന്‍ വിവാഹം ചെയ്തത്. 2023 ലായിരുന്നു ഇവരുടെ വിവാഹം.

ഭോപ്പാല്‍:കോടതിവളപ്പില്‍ ദമ്പതികള്‍ക്ക് നേരെ അതിക്രമം. അഭിഭാഷക സംഘമാണ് ദമ്പതികളെ അക്രമിച്ചത്. ഇവരുടേത് മിശ്രവിവാഹമായിരുന്നു. ഇതാണ് അഭിഭാഷകരെ ചൊടിപ്പിച്ചത്. മധ്യപ്രദേശിലെ രേവ ജില്ലാ കോടതി വളപ്പിലാണ് അതിക്രമം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ എത്തിയതായിരുന്നു ദമ്പതികള്‍. രണ്ടുവര്‍ഷമായി ഇവര്‍ വിവാഹിതരാണ്

റജീബ് ഖാന്‍ എന്ന 27 വയസുള്ള യുവാവിനേയും 21 വയസുകാരിയായ ഭര്യയേയും പൊലീസ് എത്തിയാണ് അതിക്രമത്തില്‍ നിന്ന് രക്ഷിച്ചത്. ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള യുവതിയെയാണ് റജീബ് ഖാന്‍ വിവാഹം ചെയ്തത്. 2023 ലായിരുന്നു ഇവരുടെ വിവാഹം. ഫെബ്രുവരി 21 ന് തങ്ങളുടെ അഭിഭാഷകന്‍ പറഞ്ഞതനുസരിച്ച് വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിടാനാണ് ഇവര്‍ ജില്ലാ കോടതിയില്‍ എത്തിയത്. ഇരുവരും രണ്ട് മതത്തിലാണെന്ന് മനസിലാക്കിയ അഭിഭാഷകര്‍ റജീബിനെ കയ്യേറ്റം ചെയ്യുകയും ഗര്‍ഭിണിയായ യുവതിയെ രണ്ട് തവണ നിലത്തേക്ക് തള്ളിയിടുകയും അസഭ്യം പറയുകയും ചെയ്തു.  

കഴിഞ്ഞ 15 ദിവസത്തിനിടെ മധ്യപ്രദേശിലെ കോടതി വളപ്പിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ഫെബ്രുവരി 7 ന് ഭോപ്പാൽ ജില്ലാ കോടതി വളപ്പിൽ വെച്ച് ഇതേ സാഹചര്യത്തില്‍  അക്രമം നേരിട്ടതായി റപ്പോര്‍ട്ടുകളുണ്ട്.

Read More: വിവാഹ ചടങ്ങിനിടെ ഉപയോഗിച്ച പാട്ടിനെ ചൊല്ലി തർക്കം വരന്റെ സഹോദരനെ വെടിവച്ചുകൊന്ന് വധുവിന്റെ ബന്ധു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി