
ദില്ലി: മുസ്ലിം സംവരണത്തിനെതിരെ വീണ്ടും വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കർണാടകയിലെപ്പോലെ ഹരിയാനയിൽ മുസ്ലിം സംവരണം അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളിൽ നിന്നും തട്ടിയെടുത്ത സംവരണമാണ് കോൺഗ്രസ് കർണാടകയിലെ മുസ്ലിംകൾക്ക് നൽകിയത്. ഹരിയാനയിലെ മഹേന്ദ്രഗഡിലെ പൊതുപരിപാടിക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന. നേരത്തെ കർണാടകയിലേയും തെലങ്കാനയിലേയും മുസ്ലിം സംവരണത്തിനെതിരെ അമിത് ഷാ രംഗത്തെത്തിയിരുന്നു.
കർണാടകയിൽ മുസ്ലിം വിഭാഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം നേരത്തെ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. മത അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നാണ് അമിത് ഷാ അന്ന് പ്രതികരിച്ചത്. കർണാടക സർക്കാർ ഈ തീരുമാനം ധൃതി പിടിച്ച് എടുത്തതല്ല. തീരുമാനം വളരെ വൈകിയാണ് എടുത്തത്. വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന സംവരണം രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കുന്നില്ല. മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കേണ്ടതാണ്. ഞങ്ങൾ അത് ചെയ്തു. ഒരു വർഷം മുമ്പേ ചെയ്യേണ്ടതായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ മുസ്ലിം സംവരണം പുന:സ്ഥാപിക്കുകയായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam