ഗവർണറെ സന്ദർശിക്കണോ? കൊവിഡ് നെ​ഗറ്റീവ് റിപ്പോർട്ട് കയ്യിൽ വേണം; ഹിമാചൽപ്രദേശ് രാജ്ഭവൻ ഉത്തരവ്

Web Desk   | Asianet News
Published : Jul 19, 2020, 03:04 PM IST
ഗവർണറെ സന്ദർശിക്കണോ? കൊവിഡ് നെ​ഗറ്റീവ് റിപ്പോർട്ട് കയ്യിൽ വേണം; ഹിമാചൽപ്രദേശ് രാജ്ഭവൻ ഉത്തരവ്

Synopsis

കൊവിഡ് 19 നെ​ഗറ്റീവ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ എന്ന് ​ഗവർണറെ കാണാൻ വരുന്നവരോട് ആവശ്യപ്പെടാൻ രാജ്ഭവൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ​ഗവർണറുടെ സെക്രട്ടറി രാകേഷ് കൻവർ പറഞ്ഞു.

ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശ്​ ഗവർണറെ കാണാനാ​ഗ്രഹിക്കുന്നവർക്ക് വ്യത്യസ്തമായ നിർദ്ദേശവുമായി രാജ്ഭവൻ. ​ഗവർണർ ബന്ദരു ദത്താത്രേയയെ കാണാൻ എത്തുന്നവർ ഇനി മുതൽ കൊവിഡ് നെ​ഗറ്റീവ് പരിശോധനാഫലം കൂടി കയ്യിൽ കരുതണം. രാജ്ഭവൻ പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിർദ്ദേശമുള്ളത്. കൊവിഡ് 19 നെ​ഗറ്റീവ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ എന്ന് ​ഗവർണറെ കാണാൻ വരുന്നവരോട് ആവശ്യപ്പെടാൻ രാജ്ഭവൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ​ഗവർണറുടെ സെക്രട്ടറി രാകേഷ് കൻവർ പറഞ്ഞു.

കൊവിഡ് 19 കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ജൂലൈ 21 മുതൽ നഹാൻ ന​ഗരത്തിൽ കർഫ്യൂ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിർമൗർ ജില്ലാ ഭരണകൂടം. ഈ സമയത്ത് മദ്യഷോപ്പുകൾ, ഔഷധ വ്യാപാര സ്ഥാപനങ്ങൾ എന്നിവയൊഴികെ എല്ലാം അടച്ചിടാൻ ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്ന് പ്രവർ‌ത്തിക്കും. പട്ടണത്തിലാകെ ശുചിത്വ നടപടികൾ നടത്തുമെന്നും മജിസ്ട്രേറ്റ് അറിയിച്ചു. ഹിമാചൽ പ്രദേശിൽ 1457 പേർക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം