പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ചില്ലെന്ന പ്രസ്താവന തിരുത്തണം, ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; ഗോവിന്ദന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

Published : Jun 14, 2025, 05:52 PM IST
MV Govindan

Synopsis

എംവി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശിഹാബ് പൂക്കോട്ടൂർ പ്രതികരിച്ചു.

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ നിയമ നടപടികളുമായി ജമാഅത്തെ ഇസ്ലാമി. പഹൽഗാം ആക്രമണത്തിൽ ജമാഅത്തെ പ്രതികരിച്ചില്ലെന്ന എംവി ഗോവിന്ദൻ്റെ പ്രസ്താവനക്കെതിരെയാണ് നടപടി. പച്ചക്കള്ളം പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് ‌ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ പറഞ്ഞു. എംവി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശിഹാബ് പൂക്കോട്ടൂർ പ്രതികരിച്ചു.

ജമാഅത്തെ ഇസ്ലാമി പഹൽഗാം വിഷയത്തിലിറക്കിയ പ്രസ്താവന കൂടി പങ്കുവെച്ചാണ് പ്രതികരണം. വിഷയത്തിൽ എംവി ഗോവിന്ദനെതിരെ ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ് അയച്ചു. പഹൽഗാം ആക്രമണത്തിനെതിരെ ജമാഅത്തെ ഇസ്ലാമി നിലപാട് സ്വീകരിച്ചില്ല എന്ന പ്രസ്താവനക്കെതിരെയാണ് നിയമനടപടി. വ്യാജ പ്രചാരണമാണ് എംവി ഗോവിന്ദൻ നടത്തിയതെന്ന് നോട്ടീസിൽ പറയുന്നു. പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണമെന്ന് റിപ്പോർട്ട്
കര്‍ണാടകയിലെ 'ബുള്‍ഡോസര്‍ രാജ്' വിവാദം; പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍, ഇന്ന് നിര്‍ണായക യോഗം