'സോറി ബുബു'; മതിലുകളിലും തൂണുകളിലും കിലോമീറ്ററുകളോളം നിഗൂഢ പോസ്റ്റർ, പൊലീസ് അന്വേഷണം

Published : Jan 30, 2025, 02:20 PM ISTUpdated : Jan 30, 2025, 02:26 PM IST
 'സോറി ബുബു'; മതിലുകളിലും തൂണുകളിലും കിലോമീറ്ററുകളോളം നിഗൂഢ പോസ്റ്റർ, പൊലീസ് അന്വേഷണം

Synopsis

ആരാണ് പോസ്റ്റർ പതിച്ചതെന്നോ എന്താണ് അർത്ഥമെന്നോ വ്യക്തമല്ല. നാട്ടുകാരും പൊലീസും ആകാംക്ഷയിൽ

നോയിഡ: വഴിയരികിലെ പോസ്റ്റുകളിലും മതിലുകളിലുമെല്ലാം പലവിധത്തിലുമുള്ള രസകരമായ പോസ്റ്ററുകൾ കാണാറുണ്ട്. എന്നാൽ ഒരു നിഗൂഢ പോസ്റ്റർ നാട്ടുകാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ്.  'സോറി ബുബു' എന്നാണ് പോസ്റ്ററിലുള്ളത്. ഉത്തർപ്രദേശിലെ നോയിഡ മുതൽ മീററ്റ് വരെ നിരവധി സ്ഥലങ്ങളിൽ ഈ പോസ്റ്റർ പതിച്ചിട്ടുണ്ട്. 

ആരാണ് പോസ്റ്റർ പതിച്ചതെന്നോ ആരോടാണ് മാപ്പ് പറയുന്നതെന്നോ വ്യക്തമല്ല. രണ്ട് കാർട്ടൂൺ കഥാപാത്രങ്ങളെ പോസ്റ്ററിൽ കാണാം. നോയിഡയിൽ ബൊട്ടാണിക്കൽ ഗാർഡൻ മെട്രോ സ്‌റ്റേഷന് സമീപം മേൽപ്പാലത്തിൽ നാൽപ്പതോളം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആരാണ് പോസ്റ്റർ പതിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

പിന്നാലെ മീററ്റിലെ ഗംഗൻഗറിലും സമാനമായ പോസ്റ്ററുകൾ കണ്ടെത്തി. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ പലവിധ അഭിപ്രായങ്ങൾ ഉയർന്നു. ചിലർ പറയുന്നത് ആരോ കാമുകിയോട് മാപ്പ് പറഞ്ഞതാണെന്നാണ്. മറ്റു ചിലർ പറയുന്നത് ഇത് എന്തോ പരസ്യമാണെന്നാണ്. ആളുകളിൽ ആകാംക്ഷ ഉണർത്താനുള്ള മാർക്കറ്റിംഗ് തന്ത്രമാണെന്നും കുറച്ചു കഴിയുമ്പോൾ എന്താണ് പിന്നിലെന്ന് വ്യക്തമാകും എന്നുമാണ്. എന്തായാലും പോസ്റ്ററിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. 

യുവതികളുടെ കാർ പിന്തുടർന്ന് ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്; ശല്യംചെയ്തത് ഡിഎംകെ പതാക വച്ച കാറിലെത്തിയവർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം