ഭർത്താവിനെ കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ച് വിഷം കൊടുത്ത് കൊന്നു; ക്രൂരത വനം വകുപ്പിന്‍റെ സഹായധനം കിട്ടാൻ, ഭാര്യ അറസ്റ്റിൽ

Published : Sep 13, 2025, 01:43 AM IST
Woman killed Husband in mysuru

Synopsis

ഭർത്താവ് വെങ്കിട സ്വാമിയെ കാണാനില്ലെന്നും കടുവ പിടിച്ചുകൊണ്ടുപോയതാണെന്നും ഭാര്യ സല്ലാപുരി എല്ലായിടത്തും പ്രചരിപ്പിച്ചിരുന്നു.

മൈസൂരു:ഭർത്താവിനെ കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ച് വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിടിയിൽ. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള സഹായം തട്ടിയെടുക്കാനാണ് 45കാരൻ വെങ്കിട സ്വാമിയെ ഭാര്യ സല്ലാപുരി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ഭർത്താവിനെ പുലി കൊന്നെന്ന വിവരം ഭാര്യ നാട്ടുകാരെ അറിയിച്ചത്. പക്ഷേ വനം വകുപ്പിന്‍റെ പഴുതടച്ച നീക്കം ഭാര്യയുടെ കള്ളത്തരം പൊളിച്ചു. വനം വകുപ്പിന്‍റെ പണം തട്ടുകയെന്ന ലക്ഷ്യത്തോടെ ഭാര്യ തന്നെയാണ് ഭർത്താവിനെ കൊന്നത് പൊലീസ് കണ്ടെത്തി.

മൈസൂരുവിലെ ഹുൻസൂർ താലൂക്കിലാണ് സംഭവം. ഭർത്താവ് വെങ്കിട സ്വാമിയെ കാണാനില്ലെന്നും കടുവ പിടിച്ചുകൊണ്ടുപോയതാണെന്നും ഭാര്യ സല്ലാപുരി എല്ലായിടത്തും പ്രചരിപ്പിച്ചു. അതേ ദിവസം വനാതിർത്തിയിൽ നാട്ടുകാർ കടുവയെ കണ്ടതിനാൽ സല്ലാപുരി പറഞ്ഞത് സത്യമാണെന്ന് എല്ലാവരും കരുതി. എന്നാൽ മൃതദേഹ ഭാഗങ്ങളോ മറ്റ് തെളിവോ കിട്ടിയില്ല. ഇതോടെയാണ് വനം വകുപ്പിനും പൊലീസിനും സംശയം തോന്നിയത്.

തുടർന്ന് പൊലീസ് സല്ലാപുരിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. വിഷം കൊടുത്തു കൊന്ന വെങ്കിടസ്വാമിയുടെ മൃതദേഹം വീടിന് പിന്നിലെ കുഴിയിൽ നിന്നും കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം