നദ്ദയുടെയും ഒവൈസിയുടെയും യാത്രകള്‍ക്ക് വിലക്കുമായി ബംഗാള്‍ പൊലീസ്

By Web TeamFirst Published Feb 25, 2021, 11:16 AM IST
Highlights

ബംഗാളില്‍ ബിജെപി നടത്തുന്ന പരിവര്‍ത്തന്‍ യാത്രക്കാണ് പൊലീസ് ഇന്ന് അനുമതി നിഷേധിച്ചത്. ബരാക്ക്‌പൊരയിലൂടെ ആയിരുന്നു ഇന്നത്തെ പരിവര്‍ത്തന്‍ യാത്ര.
 

കൊല്‍ക്കത്ത: ബിജെപി നേതാവ് ജെപി നദ്ദയുടെയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെയും റാലികള്‍ക്ക് അനുമതി നിഷേധിച്ച് കൊല്‍ക്കത്ത പൊലീസ്. ബംഗാളില്‍ ബിജെപി നടത്തുന്ന പരിവര്‍ത്തന്‍ യാത്രക്കാണ് പൊലീസ് ഇന്ന് അനുമതി നിഷേധിച്ചത്. ബരാക്ക്‌പൊരയിലൂടെ ആയിരുന്നു ഇന്നത്തെ പരിവര്‍ത്തന്‍ യാത്ര. പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ജെപി നദ്ദ പങ്കെടുക്കുന്ന ഇന്നത്തെ യാത്ര ബിജെപി റദ്ദാക്കി.

ഒവൈസിയുടെ  ഇന്ന് നടക്കേണ്ട കൊല്‍ക്കത്ത റാലിയും പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് റദ്ദാക്കി. 10 ദിവസം മുമ്പ് അനുമതി നല്‍കാന്‍ അപേക്ഷ നല്‍കിയെങ്കിലും അവസാന നിമിഷം അനുമതി നല്‍കിയില്ലെന്നും എഐഎംഐഎം നേതാക്കള്‍ ആരോപിച്ചു. മെതിയാബ്രുസ് ഏരിയയിലായിരുന്നു ഒവൈസി റാലി നിശ്ചയിച്ചിരുന്നത്.

അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നദ്ദ രംഗത്തെത്തി. ബംഗാളില്‍ രഥയാത്ര നടത്തുക തന്നെ ചെയ്യുമെന്ന് നദ്ദ വെല്ലുവിളിച്ചു. ബിജെപി മുന്നേറ്റം മമതയെ വിറളി പിടിപ്പിക്കുന്നു. ബംഗാളില്‍ താമര വിരിയിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കുമെന്നും ജെപി നദ്ദ പറഞ്ഞു.
 

click me!