
നാഗാലാൻഡ്: സൈന്യത്തിന്‍റെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ സ്വമേധയ കേസെടുത്ത് നാഗാലാന്‍റ് പൊലീസ്. സൈന്യത്തിൻ്റെ ഇരുപത്തിയൊന്നാം സെപ്ഷ്യൽ പാരാ ഫോഴ്സിലെ സൈനികര്‍ക്ക് എതിരെയാണ് കേസെടുത്തത്. യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പൊലീസ് പറയുന്നു.
ഇതിനിടെ സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ പാർലമെന്റിൽ പ്രസ്താവന നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു
നാഗാലാൻഡിലെ വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമാകുകയാണ്.മോൺ ജില്ലയിൽ സുരക്ഷ ശക്തമാക്കി.
ഇവിടെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണൺണ്ട്.പതിമൂന്ന് ഗ്രാമീണർ കൊല്ലപ്പെട്ടതിന്പിന്നാലെ ഇന്നലെ നടന്ന സംഘർഷത്തിൽ രണ്ട് പേർ കൂടി മരിച്ചു. ഇതോടെമരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി.ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു.
ശനിയാഴ്ച്ച രാത്രിയാണ് വിഘടനവാദികൾ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവച്ചു കൊന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam