
നാഗ്പൂർ: രാത്രിയിൽ റയിൽവേ സ്റ്റേഷനിൽ അകപ്പെട്ടുപോയ പത്തൊമ്പതുകാരിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് പൊലീസ്. നാഗ്പൂരിലെ വനിതാ കോൺസ്റ്റബിളാണ് പെൺകുട്ടിയെ വീട്ടിലെത്തിച്ചത്. സംഭവത്തിന്റെ ചിത്രമടക്കം നാഗ്പൂർ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കോൺസ്റ്റബിളിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
മനീഷ എന്ന കുട്ടിയാണ് വീട്ടിലെത്താനാകാതെ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയത്. മതാപിതാക്കളുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മനീഷയ്ക്ക് സാധിച്ചില്ലെന്ന് പൊലീസ് പറയുന്നു. തുടർന്ന് പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറായ 1091ൽ മനീഷ വിളിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
#HomeDrop #NagpurPolice #AlwaysThere4U എന്നീ ഹാഷ് ടാഗോടെയാണ് മനീഷയുടെ കുടുംബത്തോടൊപ്പം വനിതാ കോൺസ്റ്റബിൾ നിൽക്കുന്ന ഫോട്ടോ നാഗ്പൂർ പൊലീസ് പങ്കുവച്ചിരിക്കുന്നത്. പൊലീസുകാരുടെ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam