സുരക്ഷിത ഡ്രൈവിങ്; ബോധവത്കരണവുമായി  നമ്മ ബെം​ഗളൂരു ഫൗണ്ടേഷൻ

By Web TeamFirst Published Jan 11, 2023, 7:55 PM IST
Highlights

വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും ഉൾപ്പെടെ‌യുള്ളവർ സുരക്ഷിതമാകണമെന്നാണ് പ്രധാന ലക്ഷ്യമെന്ന് നമ്മ ബെംഗളൂരു ഫൗണ്ടേഷൻ ജനറൽ മാനേജർ വിനോദ് ജേക്കബ് പറയുന്നു.

ബെം​ഗളൂരു: നമ്മ ബെംഗളൂരു ഫൗണ്ടേഷൻ 56 സെക്യുർ, ബാംഗ്ലൂർ ട്രാഫിക് പോലീസ്, ട്രാഫിക് വാർഡന്മാർ എന്നിവരുമായി സഹകരിച്ച് ദേശീയ റോഡ് സുരക്ഷാ വാരം ജനുവരി 11 മുതൽ 17 വരെ ആചരിക്കുന്നു. ഇന്ന് ഇന്ദിരാനഗറിലെ കെഎഫ്‌സി ജംഗ്ഷനിലായിരുന്നു ക്യാമ്പയിനിന്റെ തുടക്കം. 'സ്വച്ഛത പഖ്വാദ' എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. പരിപാടിയുടെ ഭാ​ഗമായി റോഡ് അച്ചടക്കം പാലിക്കുന്നർക്ക് ഉപഹാരമായി റോസാപ്പൂക്കൾ കൈമാറി. ഇൻഡിഗോ 919 മായി സഹകരിച്ച് അപകടങ്ങൾ തടയുന്നതിനായി റോഡ് സുരക്ഷാ സൂചനകൾ പാലിക്കാൻ പൗരന്മാരെ ബോധവത്കരിക്കുന്ന പരിപാടിയും തുടങ്ങി. വിദ്യാർത്ഥികൾ, ഡ്രൈവർമാർ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. നമ്മുടെ റോഡുകൾ എല്ലാവർക്കും സുരക്ഷിതമാക്കുക എന്നതാണ് മുദ്രാവാക്യം. 

വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും ഉൾപ്പെടെ‌യുള്ളവർ സുരക്ഷിതമാകണമെന്നാണ് പ്രധാന ലക്ഷ്യമെന്ന് നമ്മ ബെംഗളൂരു ഫൗണ്ടേഷൻ ജനറൽ മാനേജർ വിനോദ് ജേക്കബ് പറയുന്നു. ഇന്ത്യയിലെ മരണങ്ങളുടെ ഒരു പ്രധാന കാരണം റോഡപകടങ്ങളാണെന്നും സുരക്ഷിതമായി വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും ഡ്രൈവർമാരെ ബോധവത്കരിക്കും.

ഹെൽമറ്റ് ധരിക്കുന്നതിന്റെയും സീറ്റ് ബെൽറ്റിന്റെയും സുരക്ഷയെ കുറിച്ചും പ്ലക്കാർഡുകൾ ഉയർത്തി ബോധവത്കരണം നടത്തി. ബെംഗളൂരുവിനെ സംരക്ഷിക്കാൻ ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്ന ഒരു എൻജിഒയാണ് നമ്മ ബെംഗളൂരു ഫൗണ്ടേഷൻ. പൗരന്മാർക്ക് ഇടപെടാനുള്ള ഒരു വേദിയായി ഫൗണ്ടേഷൻ പ്രവർത്തിക്കുന്നു. 
 

click me!