കൊവിഡിനെതിരായ പോരാട്ടത്തില്‍ സാധാരണക്കാര്‍ക്ക് തുണയായി നമ്മ ബെംഗളുരു ഫൌണ്ടേഷന്‍

By Web TeamFirst Published May 31, 2021, 10:55 PM IST
Highlights

ലോക്ക്ഡൌണില്‍ ഉപജീവന മാര്‍ഗങ്ങള്‍ ഇല്ലാതായവര്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം മുതല്‍ ആരോഗ്യ ഉപകരണങ്ങളും പിപിഇ കിറ്റുകടക്കമുള്ള വിതരണത്തിലും കര്‍ണാടകയില്‍ സജീവമാണ് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍. 

കൊവിഡിനെതിരായ പോരാട്ടത്തില്‍ സജീവമായി നമ്മ ബെംഗളുരു ഫൌണ്ടേഷന്‍. ലോക്ക്ഡൌണില്‍ ഉപജീവന മാര്‍ഗങ്ങള്‍ ഇല്ലാതായവര്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം മുതല്‍ ആരോഗ്യ ഉപകരണങ്ങളും പിപിഇ കിറ്റുകടക്കമുള്ള വിതരണത്തിലും കര്‍ണാടകയില്‍ സജീവമാണ് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍. ടിംബര്‍ യാര്‍ഡ്,ആര്‍പിസി ലേ ഔട്ട്, നഞ്ചംബ ആഗ്രഹാര, അശോക് നഗര്‍, ബൊമ്മസന്‍ട്ര, കൊറമാംഗല, തിലക് നഗര്‍ എന്നിവിടങ്ങളില്‍ പൊലീസ് സ്റ്റേഷനിലടക്കം നമ്മ ബെംഗളുരു ഫൌണ്ടേഷന്‍റെ പ്രവര്‍ത്തകരെത്തി.

As a part of the campaign, & distributed , & Kits today at Timber Yard, RPC Layout, Nanjamba Agrahara, Ashok Nagar, , Bommasandra, ,Tilaknagar & Suddaguntapalya . pic.twitter.com/W6v85K8BQ5

— NBF (@Namma_Bengaluru)

സാനിറ്റെസര്‍, മാസ്. പിപിഇ കിറ്റുകള്‍ എന്നിവയാണ് പൊലീസ് സ്റ്റേഷനുകളില്‍ വിതരണം ചെയ്തത്. കൊവിഡ് രണ്ടാം തരംഗത്തിൽ കര്‍ണാടകയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍. 
അഞ്ഞൂറോളം കുടുംബങ്ങള്‍ക്കാണ്  ദിവസംതോറും കിറ്റ് വിതരണം ചെയ്യുന്നത്. വാക്സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ ബോധവല്‍ക്കരണവും കിറ്റ് വിതരണത്തോടൊപ്പം നടത്തുന്നുണ്ട്.

wishes Founder Trustee of & Member of Parliament Shri a Very .
Best wishes for your good health, long life, and several more years of service to and the . pic.twitter.com/XRjIOaavXp

— NBF (@Namma_Bengaluru)

ഒരു ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യാനാണ് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍ ലക്ഷ്യമിടുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിക്കുന്നതിനുള്ള ശ്രമത്തിലാണ് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍. പിന്നാക്ക മേഖലയില്‍ ആരോഗ്യ ഉപകരണങ്ങൾ, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകൾ, ഓക്സിമീറ്ററുകൾ എന്നി നൽകാനും, വാക്സിന്‍ ക്യാംപുകൾ സംഘടിപ്പിക്കാനുമുള്ള ഒരുക്കത്തിലാണ് സംഘടനയിപ്പോളുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!