ദില്ലിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നു. ശരാശരി എക്യുഐ 400ൽ താഴെയാണെങ്കിലും പലയിടത്തും ഇത് 450നടുത്താണ്. പുകമഞ്ഞ് റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്ചു.
ദില്ലി: ദില്ലിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിൽ ദില്ലിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. ദില്ലിയിലെ ശരാശരി എക്യുഐ 400ൽ താഴെയാണെങ്കിലും പലയിടത്തും ഇത് 450നടുത്താണ്. വായു മലിനീകരണത്തോടൊപ്പം ശൈത്യ തരംഗത്തിന്റെ കാഠിന്യം കൂടിയത് ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത പുക മഞ്ഞിന് ഇടയാക്കി. 148 വിമാന സർവീസുകൾ ആണ് കഴിഞ്ഞദിവസം ദില്ലി വിമാനത്താവളത്തിൽ മാത്രം റദ്ദാക്കിയത്. പുകമഞ്ഞ് റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്ചു. ശൈത്യ തരംഗത്തിന്റെ കാഠിന്യം കുറയുന്നത് വരെ ദില്ലിയിൽ വായുമലിനീകരണവും പുകമഞ്ഞും രൂക്ഷമായി തുടരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

