
മുംബൈ: രാഹുല്‍ ഗാന്ധിയുടെ പേരിലും, ഭഗവാന്‍ രാമന്‍റെ പേരും ആരംഭിക്കുന്നത് ഒരേ അക്ഷരത്തില്‍ പക്ഷെ അത് വച്ച് കോണ്‍ഗ്രസ് പ്രചാരണം നടത്താറില്ലെന്ന് കോണ്‍ഗ്രസ് മഹാരാഷ്ട്ര സംസ്ഥാന അദ്ധ്യക്ഷന്‍. വാര്‍ത്ത ഏജന്‍സി എഎന്‍ഐയോടാണ് കോണ്‍ഗ്രസ് നേതാവ് നാന പട്ടോലെയുടെ അഭിപ്രായ പ്രകടനം.
"ഭഗവാൻ രാമന്റെ പേര് 'ര'യിലാണ് ആരംഭിക്കുന്നത്, രാഹുൽ ഗാന്ധിയുടെ പേരും അതെ. ഇത് യാദൃശ്ചികമാണ്, പക്ഷേ ഞങ്ങൾ കോണ്‍ഗ്രസ് ശ്രീരാമനെ രാഹുൽ ഗാന്ധിയുമായി താരതമ്യം ചെയ്യുന്നില്ല. പക്ഷെ ബിജെപി അവരുടെ നേതാക്കൾക്കളുടെ കാര്യത്തില്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. രാഹുൽ ഗാന്ധി ഒരു മനുഷ്യനാണ്, മനുഷ്യത്വത്തിന് വേണ്ടി, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു" - നാന പട്ടോലെ പറയുന്നു.
കഴിഞ്ഞ ദിവസം രാജസ്ഥാൻ മന്ത്രി പർസാദി ലാൽ മീണ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് മഹാരാഷ്ട്ര അദ്ധ്യക്ഷന്‍. രാഹുൽ ഗാന്ധിയുടെ പദയാത്ര ചരിത്രപരമെന്ന് പറഞ്ഞ രാജസ്ഥാൻ മന്ത്രി പർസാദി ലാൽ മീണ. ശ്രീരാമന്‍ അയോധ്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് കാൽനടയായി പോയിരുന്നു. അതിലും കൂടുതലാണ് രാഹുൽ ഗാന്ധി, കന്യാകുമാരി മുതൽ കാശ്മീർ വരെ എത്തുന്നത് എന്നാണ് പറഞ്ഞത്.
പുതിയ അധ്യക്ഷൻ വന്നാലും ഗാന്ധികുടുംബത്തിന്റെ ശബ്ദം അപ്രസക്തമാകില്ല; പി ചിദംബരം
അതേ സമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കണം എന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംപി രംഗത്ത് എത്തി. രാഹുല്‍ ഗാന്ധി യാത്ര നിര്‍ത്തിവച്ച് ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സൌത്ത് ഗോവ എംപിയും ഗോവയിലെ മുന്‍ മന്ത്രിയുമായ ഫ്രാൻസിസ്കോ സാർഡിൻഹ ആവശ്യപ്പെട്ടു.
ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുന്ന ഏക പാർട്ടി കോൺഗ്രസാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര 150 ദിവസം കൊണ്ട് 3,570 കിലോമീറ്റർ പിന്നീടനാണ് നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ഇപ്പോള്‍ കര്‍ണാടകയില്‍ പ്രയാണം നടത്തുകയാണ്. 'ഭാരത് ജോഡോ യാത്ര കോൺഗ്രസിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. പാർട്ടി താഴെത്തട്ടിനെ വളര്‍ത്താന്‍ ഇത് ആവശ്യമാണ്. രാഹുൽ ഗാന്ധി മികച്ച പ്രകടനമാണ് നടത്തുന്നത്.
എന്നാൽ ഇപ്പോഴത്തെ അവസ്ഥയില്‍ രാഹുല്‍ ഗാന്ധി ഉടൻ തന്നെ നിർത്തി തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിലേക്കും ഗുജറാത്തിലേക്കും പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിനിടെ സാർഡിൻഹ പനാജിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏത് സണ്‍ക്രീം ആണ് ഉപയോഗിക്കുന്നതെന്ന് സഹയാത്രികന് സംശയം; രാഹുലിന്‍റെ മറുപടി ഇങ്ങനെ