
ചെന്നൈ: തമിഴ‍്നാട്ടിലെ തൂത്തുക്കുടി വെടിവയ്പ്പ് കേസിൽ ജില്ലാ ഭരണകൂടത്തിനും പൊലീസ് ഉദ്യോഗസ്ഥർക്കും വീഴ്ച. ജില്ലാ കളക്ടർക്കും മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്കുമെതിരെ വകുപ്പുതല നടപടി ആവശ്യപ്പെടുന്ന റിപ്പോർട്ട് അന്വേഷണ കമ്മീഷൻ സർക്കാരിന് കൈമാറി. തൂത്തുക്കുടി വെടിവയ്പ്പ് അന്വേഷിച്ച അരുണ ജഗദീശൻ കമ്മീഷൻ കൈമാറിയ റിപ്പോർട്ട് സർക്കാർ, തമിഴ്നാട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. വെടിവയ്പ്പിലേക്ക് നയിച്ചത് പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. സംഭവത്തിൽ ഉൾപ്പെട്ട 17 പൊലീസുകാർക്കെതിരെ നടപടിയെടുക്കണം എന്നും കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വെടിവയ്പ്പിൽ മരിച്ചവരുടെ ആശ്രിതർക്ക്, 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും അരുണ ജഗദീശൻ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.
സ്റ്റെർലൈറ്റ് പ്ലാൻറ് രണ്ടാം ഘട്ടവികസനങ്ങളിൽ പ്രതിഷേധിച്ച് നടന്ന പ്രക്ഷോഭത്തിന്‍റെ നൂറാം ദിനത്തിലാണ് 13 പേരുടെ ജീവനെടുത്ത പൊലീസ് വെടിവെയ്പ്പ് നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam