നാരദ കൈക്കൂലി കേസ്; അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റി

By Web TeamFirst Published May 20, 2021, 1:31 PM IST
Highlights

2014 ൽ വ്യവസായികളായി എത്തിയ നാരദ ന്യൂസ് പോര്‍ട്ടൽ സംഘത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു ഏഴ് വര്‍ഷത്തിന് ശേഷമുള്ള അറസ്റ്റ്.

കൊൽക്കത്ത: നാരദ കൈക്കൂലി കേസിൽ അറസ്റ്റിലായ മന്ത്രിമാരടക്കമുള്ള നാല് തൃണമൂൽ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് കൊൽക്കത്ത ഹൈക്കോടതി മാറ്റിവെച്ചു. ഉച്ചക്ക് ശേഷം രണ്ട് മണിക്ക് കേസ് പരിഗണിക്കാനായിരുന്നു തീരുമാനം. തിങ്കളാഴ്ചയാണ് നാല് തൃണമൂൽ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തത്. 

ഇവര്‍ക്ക് സിബിഐ കോടതി ജാമ്യം നൽകിയെങ്കിലും തിങ്കളാഴ്ച രാത്രി വൈകി കേസ് പരിഗണിച്ച് കൊൽക്കത്ത ഹൈക്കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. ഇന്നലെ കേസിൽ വാദം കേട്ടപ്പോഴും അറസ്റ്റിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളിൽ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. 2014 ൽ വ്യവസായികളായി എത്തിയ നാരദ ന്യൂസ് പോര്‍ട്ടൽ സംഘത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു ഏഴ് വര്‍ഷത്തിന് ശേഷമുള്ള അറസ്റ്റ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!