
മുംബൈ: നാലുമാസം മാത്രം പ്രായമുള്ള ഏകാഗ്ര രോഹൻ മൂർത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറിയിരിക്കുകയാണ്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി കൊച്ചുമകന് നൽകിയ പിറന്നാൾ സമ്മാനമാണ് ആ ഖ്യാതിയുടെ കാരണം. ചെറിയ സമ്മാനമൊന്നുമല്ല, 240 കോടി രൂപയുടെ ഇൻഫോസിസിന്റെ ഓഹരികളാണ് നാരയണ മൂർത്തി കൊച്ചുമകന് സമ്മാനമായി നല്കിയത്. ഇതോടെ നാലുമാസം പ്രായമുള്ള ഏകാഗ്ര രോഹൻ മൂർത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറിയിരിക്കുകയാണ്.
15,00,000 ഓഹരികളാണ് ഏകാഗ്രയ്ക്ക് സ്വന്തമായിരിക്കുന്നത്. ഏകദേശം 0.04 ശതമാനത്തോളം ഓഹരികൾ വരുമിത്. പിറന്നാൾ സമ്മാനം നല്കിയതോടെ നാരായണ മൂർത്തിയുടെ ഓഹരി വിഹിതം 0.40 ശതമാനത്തിൽ നിന്ന് 0.36 ശതമാനമായി കുറഞ്ഞു. നാരായണ മൂർത്തിയുടെ മകൻ രോഹൻ മൂർത്തിയുടെയും ഭാര്യ അപർണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. 2023 നവംബറിലാണ് കുഞ്ഞ് ജനിച്ചത്.
നാരായണ മൂർത്തി മകൾ അക്ഷത മൂർത്തിക്കും ഭർത്താവും യു കെ പ്രധാനമന്ത്രിയുമായ ഋഷി സുനക്കിനും രണ്ട് പെൺമക്കളുണ്ട്. 1000 രൂപയുടെ നിക്ഷേപത്തിൽ 1981ലാണ് ഇൻഫോസിസ് തുടങ്ങിയത്. ഇപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെക് കമ്പനിയാണിത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam