ആര്യൻ ഖാനെതിരായ ലഹരിമരുന്ന് കേസ്: എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Published : Oct 19, 2022, 08:41 AM IST
ആര്യൻ ഖാനെതിരായ ലഹരിമരുന്ന് കേസ്: എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Synopsis

ആര്യൻഖാൻ പ്രതിയായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എൻ സി ബി ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും. അന്വേഷണത്തിൽ സംശയകരമായ ഇടപെടലുകളുണ്ടായെന്ന് എൻ സി ബി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി.

മുംബൈ: ആര്യൻഖാൻ പ്രതിയായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എൻ സി ബി ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും. അന്വേഷണത്തിൽ സംശയകരമായ ഇടപെടലുകളുണ്ടായെന്ന് എൻ സി ബി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും റിപ്പോർട്ടിൽ ശുപാർശയുണ്ട്

ആര്യൻ ഖാനും മറ്റ് അഞ്ച് പ്രതികൾക്കും എതിരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടതിന് പിന്നാലെ എൻസിബി നിയോഗിച്ച വിജിലൻസ് സംഘത്തിന്‍റേതാണ് നിർണായക കണ്ടെത്തലുകൾ. 3000 പേജുള്ള വിശദമായ റിപ്പോർട്ട് എൻസിബി ഡയറക്ടർ ജനറലിന് സമർപ്പിച്ച് കഴിഞ്ഞു. കേസന്വേഷണം നയിച്ച എട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സംശയകരമായ ഇടപെടലുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലഹരി മരുന്ന് പിടികൂടുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ല. പ്രതികളോട് പ്രത്യേകം സമീപനം സ്വീകരിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടിന്‍റെ പൂർണ വിവരങ്ങൾ എൻ സി ബി പുറത്ത് വിട്ടിട്ടില്ല. അന്വേഷണ സംഘത്തെ നയിച്ച സമീർ വാംഗഡെ എൻസിബിയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി മടങ്ങിയിരുന്നു. ഏജൻസിയുടെ ഭാഗമല്ലെങ്കിലും സമീർ അടക്കമുള്ളവർക്കെതിരെ നടപടി ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് വിവരം. 

Read more: ആര്യനെ കുടുക്കിയതോ? ലഹരി മരുന്ന് കേസിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് വിജിലൻസ്

ഷാരൂഖ് ഖാന്‍റെ മാനേജർ പൂജ ദാദ്ലാനി അടക്കം 65- ഓളം പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എൻസിബി ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം ആയിരുന്നു കേസ് എന്ന ആരോപണം പൂജ ദാദ്ലാനി തള്ളി.അത്തരം നീക്കമൊന്നും അറിയില്ലെന്നായിരുന്നു മൊഴി. 2021 ഒക്ടോബറിലാണ് മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ ആര്യന്‍ ഖാനും സുഹൃത്തുക്കളെയും പിടികൂടിയെന്ന് എന്‍സിബി അറിയിച്ചത്.  ഇതില്‍ ആര്യന്‍ഖാനടക്കം ആറ് പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍നിന്നും ഒഴിവാക്കിയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 1.18 കോടി രൂപ പിടികൂടി