എസ്‍പിബി ഇല്ലാത്ത കലാലോകം ശൂന്യം; അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

By Web TeamFirst Published Sep 25, 2020, 3:20 PM IST
Highlights

എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ വേർപാട് ഇന്ത്യൻ സംഗീത ലോകത്തെ നികത്താനാകാത്ത വിടവെന്ന്‌ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അനുശോചന സന്ദേശത്തിൽ പറഞ്ഞു

ദില്ലി: എസ് പി ബാലസുബ്രഹ്മണ്യമില്ലാത്ത കലാലോകം ശൂന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ സ്വരമാധുര്യവും സംഗീതവും പതിറ്റാണ്ടുകള്‍ പ്രേക്ഷകരെ ആഹ്ളാദിപ്പിച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

ഇന്ത്യൻ സംഗീതത്തിന് ഏറ്റവും വലിയ നഷ്ടമാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ വിയോഗമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. 

എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ വേർപാട് ഇന്ത്യൻ സംഗീത ലോകത്തെ നികത്താനാകാത്ത വിടവെന്ന്‌ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. സമാനതകളില്ലാത്ത സംഗീതവും,മധുരശബ്ദവും എസ്പി ബാലസുബ്രഹ്മണ്യത്തെ എന്നന്നെന്നും ഓർമ്മയിൽ നിലനിർത്തുമെന്ന് അമിത് ഷാ പറഞ്ഞു.

ആ സുന്ദരശബ്‍ദം ഇനി ഓർമ, എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

click me!