
ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക്. ഷാൻഗായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ റീജണൽ സമ്മിറ്റിൽ പങ്കെടുക്കാൻ ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തിയ്യതികളിൽ അദ്ദേഹം ചൈനയിലെത്തും. 2020 ലാണ് ഏറ്റവും ഒടുവിൽ മോദി ചൈനയിലെത്തിയത്. ഗാൽവാൻ സംഘർഷത്തിന് ശേഷം പ്രധാനമന്ത്രി ചൈനാ സന്ദർശനം നടത്തിയിരുന്നില്ല.
വ്യാപാരം, തീവ്രവാദം, മേഖലയിലെ സുരക്ഷ എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായും കൂടിക്കാഴ്ചകളുണ്ടായേക്കും. നേരത്തെ കസാനിൽ 2024 ലാണ് മോദിയും ഷി ജിൻ പിങും കൂടിക്കാഴ്ച നടത്തിയത്. അതിന് ശേഷമാണ് ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷങ്ങൾക്ക് അയവുണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam