'ഈ പ്രകാശമേള എല്ലാവരുടെയും ജീവിതത്തിൽ പുതിയ വെളിച്ചം കൊണ്ടുവരട്ടെ': നരേന്ദ്രമോദി

Published : Oct 27, 2019, 11:29 AM ISTUpdated : Oct 27, 2019, 11:36 AM IST
'ഈ പ്രകാശമേള എല്ലാവരുടെയും ജീവിതത്തിൽ പുതിയ വെളിച്ചം കൊണ്ടുവരട്ടെ': നരേന്ദ്രമോദി

Synopsis

'ഈ പുണ്യമായ ആഘോഷം നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധിയും ആരോഗ്യവും പ്രകാശിപ്പിക്കട്ടെ, എല്ലായിടത്തും സന്തോഷമുണ്ടാകട്ടെ'- ചിത്രത്തോടൊപ്പം മോദി കുറിച്ചു.

ദില്ലി: ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി."രാജ്യത്തെ എല്ലാ ജനങ്ങൾക്കും ദീപാവലി ആശംസകൾ. ഈ പ്രകാശമേള എല്ലാവരുടെയും ജീവിതത്തിൽ പുതിയ വെളിച്ചം കൊണ്ടുവരട്ടെ, നമ്മുടെ രാജ്യം എപ്പോഴും സന്തോഷം, സമൃദ്ധി, ഭാഗ്യം എന്നിവയാൽ പ്രകാശിക്കുന്നു" മോദി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

ട്വീറ്റിനൊപ്പം താൻ ഒപ്പിട്ട ഒരു ചിത്രവും പ്രധാനമന്ത്രി പങ്കുവച്ചു. 'ഈ പുണ്യമായ ആഘോഷം നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധിയും ആരോഗ്യവും പ്രകാശിപ്പിക്കട്ടെ, എല്ലായിടത്തും സന്തോഷമുണ്ടാകട്ടെ'- ചിത്രത്തോടൊപ്പം മോദി കുറിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദും ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. സ്നേഹത്തിന്റെയും പരിചരണത്തിന്റെയും പങ്കിടലിന്റെയും വിളക്ക് കത്തിച്ച് ദരിദ്രരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരാൻ ജനങ്ങളോട് രാഷ്ട്രപതി അഭ്യർത്ഥിച്ചു.

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ