മമത ദീദീ, നിങ്ങൾ അടിക്കുന്ന ഓരോ അടിയും എനിക്ക് അനു​ഗ്രഹമാകുകയേ ഉള്ളൂ: നരേന്ദ്രമോദി

Published : May 09, 2019, 02:10 PM ISTUpdated : May 09, 2019, 02:31 PM IST
മമത ദീദീ, നിങ്ങൾ അടിക്കുന്ന ഓരോ അടിയും എനിക്ക് അനു​ഗ്രഹമാകുകയേ ഉള്ളൂ: നരേന്ദ്രമോദി

Synopsis

നരേന്ദ്ര മോദിക്കാവശ്യം ജനാധിപത്യത്തിന്റെ മുഖത്തടിയാണെന്ന മമത ബാനര്‍ജിയുടെ പരാമര്‍ശത്തെ ഉദ്ധരിച്ചായിരുന്നു മോദിയുടെ പ്രസ്​താവന.  

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഓരോ അടിയും തനിക്ക് അനു​ഗ്രഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  മോദിക്കാവശ്യം ജനാധിപത്യത്തിന്റെ മുഖത്തടിയാണെന്ന മമത ബാനര്‍ജിയുടെ പരാമര്‍ശത്തെ ഉദ്ധരിച്ചായിരുന്നു മോദിയുടെ പ്രസ്​താവന.

'ഞാൻ നിങ്ങളെ മമത ദീദീ എന്നാണ് വിളിക്കുന്നത്. അതങ്ങനെ തന്നെ തുടരുകയും ചെയ്യും. നിങ്ങളുടെ ഓരോ അടിയും എനിക്ക് അനു​ഗ്രഹം ആകുകയേ ഉള്ളൂ'- മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ പുരുലിയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു മോദി, മമതയ്‌ക്കെതിരെ രംഗത്തെത്തിയത്.

'ബം​ഗാളിൽ വന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ ടോള്‍ പിരിവുകാര്‍ എന്ന് മോദി പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തടിക്കാനാണ് തോന്നുന്നത്. എന്നാൽ മോദിക്ക് ഇപ്പോൾ ആവശ്യം ജനാധിപത്യത്തിന്റെ മുഖത്തടിയാണ്'- എന്നായിരുന്നു മമതയുടെ പരാമർശം. ജയ്​ ശ്രീരാം എന്ന്​ വിളിച്ചതിന്​ മമത തന്നെ അറസ്റ്റ്​ ചെയ്യുമോ എന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മോദി ചോദിച്ചിരുന്നു. ഇതോടെയാണ് ഇരു നേതാക്കളും തമ്മിൽ വാക്പോര് ആരംഭിക്കുന്നത്.

തന്റെ വാഹനവ്യൂഹത്തിന്‌ നേരെ ജയ്‌ ശ്രീറാം മുദ്രാവാക്യം വിളിച്ച യുവാക്കളെ മമത ശാസിച്ചിരുന്നു. ഇതിനെ ഉദ്ധരിച്ചായിരുന്നു മോദിയുടെ പ്രസ്​താവന. ജയ്‌ ശ്രീറാം എന്ന്‌ വിളിച്ചുപറയുന്നവരെയൊക്കെ ദീദീ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടയ്‌ക്കുന്ന അവസ്ഥയാണുള്ളത്‌. ബംഗാളില്‍ നിങ്ങള്‍ ജയ്‌ ശ്രീറാം മന്ത്രം ഉച്ചരിച്ചാല്‍ ഉടന്‍ നിങ്ങള്‍ ജയിലഴിക്കുള്ളിലാവുമെന്നും മോദി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ മറുപടിയുമായി മമത തന്നെ രം​ഗത്തെത്തിയിരുന്നു. ജയ്​ ശ്രീരാം എന്ന്​ അഭിമാനത്തോടെ പറയുന്ന മോദി ഒരു രാമക്ഷേത്രമെങ്കിലും നിർമിച്ചിട്ടുണ്ടോ എന്ന്​ അവർ ചോദിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി