ഭീകരവാദത്തിനും ഏകാധിപത്യത്തിനുമെതിരെ പ്രധാനമന്ത്രി, ചൈനയ്ക്കും പാക്കിസ്ഥാനും പരോക്ഷ വിമർശനം

By Web TeamFirst Published Jun 13, 2021, 7:46 PM IST
Highlights

രാജ്യത്തെ കൊവിഡ് വ്യാപനത്തെ ചെറുക്കാനുള്ള ജി ഏഴ് രാജ്യങ്ങളുടെ പിന്തുണക്ക് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു

ദില്ലി: ചൈനയെയും പാക്കിസ്ഥാനെയും പരോക്ഷമായി വിമർശിച്ച് ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ഭീകരവാദത്തിനും ഏകാധിപത്യത്തിനും എതിരെയാണ് പ്രധാനമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചത്. തുറന്ന സമൂഹങ്ങൾ എന്ന പേരിലുള്ള പ്രഖ്യാപനം ജി എഴ് ഉച്ചകോടി അംഗീകരിച്ചു. മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് ജി ഏഴ് ചൈനയോട് ആവശ്യപ്പെട്ടു. 100 കോടി വാക്സീൻ ഡോസുകൾ ജി ഏഴ് മറ്റു രാജ്യങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ കൊവിഡ് വ്യാപനത്തെ ചെറുക്കാനുള്ള ജി ഏഴ് രാജ്യങ്ങളുടെ പിന്തുണക്ക് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. രാജ്യത്തെ എല്ലാ മേഖലകളിലും കൊവിഡിനെതിരെ ഒരൊറ്റ സമൂഹമായാണ് ഇന്ത്യാക്കാർ പ്രതികരിച്ചത്. കൊവിഡ് ബാധിതരുടെ സമ്പർക്കം കണ്ടെത്താനും വാക്സീൻ വിതരണത്തിനും രാജ്യം അവലംബിച്ചത്. അത് വളരെയേറെ ഫലം കണ്ടു. ആഗോള തലത്തിൽ ആരോഗ്യരംഗത്തിന്റെ മുന്നോട്ട് പോക്കിന് ഇന്ത്യ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

click me!