
ദില്ലി: സ്കൂളിൽ പോകുന്ന എല്ലാ കുട്ടികൾക്കും കേന്ദ്ര സർക്കാർ സൗജന്യമായി ഇലക്ട്രിക് സൈക്കിളുകൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. 'GovtEdge' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിച്ചത്. എന്നാൽ ഈ വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. കേന്ദ്ര സർക്കാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഇത്തരം ആകർഷകമായ വ്യാജ വാഗ്ദാനങ്ങളിൽ പൊതുജനങ്ങൾ വീഴരുതെന്നും, വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്നും പിഐബി മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിശ്വസനീയവും ആധികാരികവുമായ വിവരങ്ങൾക്ക് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://myscheme.gov.in സന്ദർശിക്കണമെന്നും അധികൃതർ അറിയിച്ചു.
📣'GovtEdge' नामक फेसबुक पेज द्वारा साझा किए गए एक वीडियो में प्रधानमंत्री नरेंद्र मोदी को यह कहते हुए दिखाया जा रहा है कि सभी बच्चों को स्कूल जाने के लिए 'फ्री इलेक्ट्रिक साइकिल' दिया जा रहा है#PIBFactCheck
❌ यह #AI जनरेटेड #फर्जी वीडियो है।
✅ केंद्र सरकार व प्रधानमंत्री… pic.twitter.com/2EsEbXR3B2— PIB Fact Check (@PIBFactCheck) July 1, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam