വാട്സ് ആപ്പിന്റെ സ്വപ്ന ഫീച്ചറിന് കേന്ദ്രം പൂട്ടിടുമോ? സുരക്ഷാ ആശങ്കകക്ക് പിന്നാലെ വിശദമായി പഠിക്കുമെന്ന് കേന്ദ്ര സർക്കാർ

Published : Jul 01, 2026, 05:07 PM IST
whats app

Synopsis

ഫോൺ നമ്പറിന് പകരം യൂസർ നെയിം ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്ന വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ കേന്ദ്ര സർക്കാർ വിശദമായി പഠിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിൽ വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളും ആൾമാറാട്ടവും കണക്കിലെടുത്താണ് ഈ നീക്കം. 

ദില്ലി: വാട്സാപ്പിൽ ഫോൺനമ്പറിന് പകരം യൂസർ നെയിം ഓപ്ഷൻ ഫീച്ചർ അവതരിപ്പിക്കുന്നത് വിശദമായി പഠിക്കാൻ കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നീക്കം. ആൾമാറാട്ടം അടക്കമുള്ള തട്ടിപ്പുകൾ വർധിക്കാൻ സാധ്യതയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. ആവശ്യമെങ്കിൽ കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസ് അയയ്ക്കും. ഫോൺ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് മെറ്റ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള മൂന്ന് ബില്യണിലധികം ഉപയോക്താക്കൾക്ക് ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ കണക്റ്റു ചെയ്യാമെന്നായിരുന്നു മെറ്റയുടെ വാദം. എന്നാൽ, ഫീച്ചർ സൈബർ തട്ടിപ്പുകൾ വർധിക്കാനുള്ള സാധ്യത വിദ​ഗ്ധർ ചൂണ്ടിക്കാട്ടി. 

ടെല​ഗ്രാമിന് സമാനമായി വാട്സ് ആപ്പും മാറുമെന്നും മുന്നറിയിപ്പ് നൽകി. ആർക്കും എന്ത് തരത്തിലുമുള്ള സന്ദേശം പ്രചരിപ്പിക്കാൻ സൗകര്യമൊരുക്കുമെന്നും സുരക്ഷാ ഭീഷണിയാകുമെന്നും ചിലർ ആരോപിച്ചു. സൈബർ തട്ടിപ്പുകൾക്കും അപകീർത്തി സന്ദേശങ്ങൾക്കുമെതിരെ വരുന്ന പരാതികളിൽ നിയമ നിർവഹണ ഏജൻസികൾക്ക് അന്വേഷണം കൂടുതൽ ദുഷ്കരമാക്കുമെന്നും അഭിപ്രായമുയർന്നു. സൈബർ കുറ്റവാളികൾക്ക് ഐഡന്റിറ്റികൾ മറയ്ക്കുന്നത് എളുപ്പമാക്കുമെന്നും ചിലർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മരം എപ്പോൾ വീഴുമെന്ന് ആർക്കും അറിയാനാകില്ല, മനുഷ്യന്റെ നിയന്ത്രണത്തിനും അപ്പുറം'; മഹാരാഷ്ട്രയിൽ മരംവീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ മന്ത്രി
25 കാരനായ സുഭാഷ് അമ്പലത്തിൽ താല്‍ക്കാലിക പൂജാരി, പക്ഷേ നടന്ന സംഭവങ്ങൾക്കൊന്നും ക്ഷേത്രവുമായി ഒരു ബന്ധവുമില്ലെന്ന് അധികൃത‍ർ; സംഭവം ഇങ്ങനെ