സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ കടുത്ത വൈറൽ അണുബാധയെയും നിർജ്ജലീകരണത്തെയും തുടർന്ന് മുംബൈയിലെ ബോംബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ. കടുത്ത വൈറൽ അണുബാധയും നിർജ്ജലീകരണവും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ ബോംബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മഹാരാഷ്ട്രയിലെ റാലെഗാവ് സിദ്ധിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് മുംബൈയിലേക്ക് കൊണ്ടുവന്നത്. ഡോ. ഗൗതം ഭൻസാലിയുടെ മേൽനോട്ടത്തിലാണ് നിലവിലെ ചികിത്സ. ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില വിശദമായി വിലയിരുത്തി വരികയാണെന്നും അതിനുശേഷമേ തുടർചികിത്സ നിശ്ചയിക്കൂ എന്നും അധികൃതർ അറിയിച്ചു. നിലവിൽ ബോംബെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം