
അഗര്‍ത്തല: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ത്രിപുരയിൽ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചു. വിവിധ സംഘടനാ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് തീരുമാനം. സംസ്ഥാനത്ത് വിവിധ സംഘടനക സംയുക്തമായാണ് പ്രതിഷേധം നടത്തി വന്നത്.
അമിത് ഷായിൽ നിന്ന് സമരക്കാര്‍ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചതായി നേതാക്കൾ പിന്നീട് പറഞ്ഞു. എന്നാൽ മേഘാലയയിലും അസമിലും പ്രതിഷേധം കനക്കുകയാണ്. അസമിൽ ഇന്ന് പൊലീസ് വെടിവയ്പ്പിൽ പരിക്കേറ്റ മൂന്ന് പേര്‍ മരിച്ചു. മേഘാലയയിൽ ബാങ്കിന് തീയിട്ടു.
ഇരു സംസ്ഥാനങ്ങളിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇന്റര്‍നെറ്റ് സംവിധാനങ്ങൾ റദ്ദാക്കിയത് സംസ്ഥാനങ്ങളിൽ നിന്നുള്ള ആശയവിനിമയത്തിന് തടസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ വാഹനം തടഞ്ഞു. ഇവിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഒരു ബിജെപി എംഎൽഎ രംഗത്ത് വന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam